തിരുവനന്തപുരം സ്വദേശിയെ അബൂദബിയിൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകി. അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് (47) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായത്. അബൂദബി മുസഫ ശാബിയ 12-ലെ ഒരു കഫ്തീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
ഈ മാസം 18 വരെ മാഹിൻ പതിവുപോലെ ജോലിക്കെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ താമസസ്ഥലത്തുനിന്നും ഇദ്ദേഹത്തെ കാണാതാവുകയായിരുന്നുവെന്ന് സഹപ്രവർത്തകരും ബന്ധുക്കളും അറിയിച്ചു. കഴിഞ്ഞ എട്ട് വർഷമായി അബൂദബിയിലെ കഫ്തീരിയ മേഖലയിൽ ജോലി ചെയ്തു വരികയാണ് മാഹിൻ.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +971 56 9773169 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.

