ജർമനിയിലെ ലക്ഷങ്ങളുടെ ജോലി വേണ്ടെന്നുവെച്ച് ദോശ വിൽക്കാൻ ഇറങ്ങി; ഇന്ന് പാരീസിലും ലണ്ടനിലും റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമ

വിദേശത്ത് മികച്ച ശമ്പളമുള്ള ജോലി, നല്ല വീട്, സുഖസൗകര്യങ്ങൾ എന്നിവ ഏതൊരു യുവാവിന്റെയും സ്വപ്നമാണ്. എന്നാൽ, ഇതെല്ലാം ഉണ്ടായിരുന്നിട്ടും ജർമനിയിലെ ഉയർന്ന ശമ്പളമുള്ള ടെക് ജോലി രാജി വെച്ച് ദോശ വിൽപനയ്ക്ക് ഇറങ്ങിയ ഒരു ഇന്ത്യൻ യുവാവിന്റെ കഥ വിജയഗാഥയായി മാറിയിരിക്കുകയാണ്. മോഹൻ എന്ന ഈ യുവാവും സുഹൃത്തുക്കളും ചേർന്ന് 2023-ൽ തുടങ്ങിയ ‘ദോസമ’ (Dosama) എന്ന റെസ്റ്റോറന്റ് ശൃംഖല ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിലായി പടർന്നു പന്തലിച്ചിരിക്കുന്നു.

മോഹൻ നിലവിൽ ‘ദോസമ’യുടെ മാനേജിങ് ഡയറക്ടറാണ്. സ്കോളർഷിപ്പോടെ പാരീസിൽ പഠനം പൂർത്തിയാക്കിയ മോഹന് ഉടൻ തന്നെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചിരുന്നു. എന്നാൽ താമസിയാതെ ഈ ജോലി ഉപേക്ഷിച്ച് ദോശ റെസ്റ്റോറന്റ് തുടങ്ങുകയായിരുന്നു. ഈ കരിയർ മാറ്റം കേൾക്കുമ്പോൾ രസകരമായി തോന്നാമെങ്കിലും, ഇതിലേക്ക് എത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് മോഹൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. മടുപ്പിക്കുന്നതും ഉറക്കമില്ലാത്തതുമായ രാത്രികളായിരുന്നു തന്റെ കച്ചവടത്തിന്റെ ആദ്യഘട്ടങ്ങളെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

എങ്കിലും, ഈ ഉറക്കമിളപ്പുകളൊന്നും വെറുതെയായില്ല. ഇന്ന് തന്റെ റെസ്റ്റോറന്റിന് ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ ശാഖകളുണ്ടെന്ന് മോഹൻ പറയുന്നു. ഏറ്റവും പുതിയ ശാഖ ആരംഭിച്ചത് പൂനെയിലാണ്. ആരോഗ്യകരവും സ്വാദിഷ്ടവുമായ ദോശയെ ആഗോള തലത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മോഹൻ കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply