‘സലാം, സുഖമാണോ?’ എന്ന് ചോദിച്ചുകൊണ്ട് ബസിലേക്ക് കയറി വന്ന ഇന്ത്യൻ ശതകോടീശ്വരനെ കണ്ട് അമ്പരന്നുപോയ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ദുബായിൽ വെച്ച് ബസിൽ യാത്ര ചെയ്ത് ശ്രദ്ധ നേടിയത്.
ടിക് ടോക്കിൽ സജ്ജാദ് ഫർദേസ് എന്ന ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. ബസ് ഡ്രൈവർക്ക് ഹസ്തദാനം നൽകി സുഖവിവരം അന്വേഷിച്ച ശേഷം ബസിനകത്തേക്ക് പോവുന്ന യൂസഫലിയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
‘ഏറ്റവും താഴ്മയുള്ള വ്യക്തി’ എന്ന കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വലിയ ബിസിനസുകാരനാണെന്ന അഹങ്കാരമില്ലാത്ത ലാളിത്യമുള്ള വ്യക്തിയാണ് യൂസഫലിയെന്നാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി സ്വന്തം വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് നാട്ടിലെത്തിയ എം.എ. യൂസഫലിയുടെ ദൃശ്യങ്ങൾ പോളിംഗ് ദിനത്തിൽ നേരത്തെയും വൈറലായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

