മക്കൾക്കൊപ്പം ഋത്വിക് റോഷന്റെ തകർപ്പൻ ഡാൻസ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡിന്റെ സൂപ്പർ ഹീറോ ഋത്വിക് റോഷൻ തന്റെ ആൺമക്കളായ റെഹാനും റിദാനുമൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബന്ധുവായ ഇഷാൻ റോഷന്റെ വിവാഹ പാർട്ടിക്കിടെയാണ് താരവും മക്കളും ചുവടുവെച്ചത്. ഋത്വിക് റോഷന്റെ നൃത്ത മികവ് ലോകപ്രശസ്തമാണെങ്കിലും മക്കൾക്കൊപ്പം താരം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്. അച്ഛന്റെ അതേ പകർപ്പാണ് മക്കളും എന്നാണ് വിഡിയോ കണ്ട ആരാധകരുടെ അഭിപ്രായം. ഋത്വിക് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വിഡിയോ പങ്കുവെച്ചത്.

ഡിസംബർ 23-നായിരുന്നു ഋത്വിക് റോഷന്റെ കസിൻ ഇഷാൻ റോഷനും ഐശ്വര്യ സിങ്ങും തമ്മിലുള്ള വിവാഹം. ഏറെ നാളുകൾക്ക് ശേഷം റോഷൻ കുടുംബത്തിൽ നടന്ന ആഘോഷത്തിൽ ഋത്വിക്, മക്കളായ റെഹാൻ, റിദാൻ, പങ്കാളി സബ ആസാദ് എന്നിവർക്കൊപ്പം സജീവമായി പങ്കെടുത്തു. ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങളിലുടനീളം കുടുംബത്തോടൊപ്പം താരം ഉണ്ടായിരുന്നു.

ഋത്വിക്കിന്റെ ബന്ധുക്കളായ സുരാനിക സോണി, പശ്മിന റോഷൻ എന്നിവരും നൃത്തത്തിൽ പങ്കുചേർന്നു. ഋത്വിക്കിന്റെ മാതാപിതാക്കളായ രാകേഷ് റോഷനും പിങ്കി റോഷനും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അയൻ മുഖർജി സംവിധാനം ചെയ്ത ‘വാർ 2’ ആണ് ഋത്വിക് റോഷന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply