‘സ്നേഹം ലഭിക്കാൻ സ്നേഹം കൊടുക്കണം; കേരളത്തിൽ ഇന്ന് ഒരുപാട് ആൾക്കാർ കെട്ടിപ്പിടിക്കാൻ തുടങ്ങി’: ശ്വേത

മലയാള സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് ശ്വേത മേനോൻ. എന്നാൽ സിനിമകളിൽ പഴയത് പോലെ ശ്വേതയിപ്പോൾ സജീവ സാന്നിധ്യം അല്ല. തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ന‌ടി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

മകൾ ജനിച്ച ശേഷമാണ് ശ്വേത സിനിമാ രം​ഗത്ത് സജീവമല്ലാതായത്. ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയ്ക്കുമൊപ്പം മുംബൈയിലാണ് നടിയിന്ന് താമസിക്കുന്നത്. അമൃത ടിവിയിലെ ഷോയിൽ ശ്വേത മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആത്മവിശ്വാസമുള്ള ഇന്നത്തെ വ്യക്തിയായി മാറിയതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമാണ് ശ്വേത മേനോൻ സംസാരിച്ചത്. ഒരു വ്യക്തിയുടെ സൗന്ദര്യം കാഴ്ചയിൽ അല്ലെന്ന് ശ്വേത പറയുന്നു.

സൗന്ദര്യമെന്നത് എന്നെ സംബന്ധിച്ച് ഒരു വ്യക്തിയുടെ ആത്മാവാണ്. മേക്കപ്പോ സ്കിന്നോ അല്ല. നല്ലൊരു വ്യക്തിത്വം ഇല്ലെങ്കിൽ സൗന്ദര്യം ഉണ്ടാകില്ല. ഞാൻ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഞാൻ ഇങ്ങനെ അല്ല ജനിച്ചത്. ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരുപാട് ആളുകളെ കണ്ട് അവരുടെ ​ഗുണങ്ങൾ ഇഷ്ടപ്പെട്ട് അത് എന്നിൽ വളർ‌ത്താൻ ശ്രമിച്ചു. ഉണ്ടാക്കിയെടുത്ത വ്യക്തിത്വവുമായാണ് ഇന്ന് ഞാനിവിടെ ഇരിക്കുന്നത്. ഞാൻ വളരെ റിസേർവ്ഡ് ആയിരുന്നു. എന്നോട് സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

മെല്ലെ മെല്ലെ എന്റെ പോരായ്മകൾ ശക്തിയാക്കി മാറ്റി പുതിയൊരു വ്യക്തിത്വമായി മാറി. കുറേക്കൂടി ഫ്രണ്ട്ലിയായി. സ്നേഹം ലഭിക്കാൻ സ്നേഹം കൊടുക്കണമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. മുമ്പ് എല്ലാവരെയും കെട്ടിപ്പിടിക്കുമായിരുന്നെങ്കിലും കേരളത്തിൽ ഇന്ന് ഒരുപാട് ആൾക്കാർ കെട്ടിപ്പിടിക്കാൻ തുടങ്ങി. അതുകൊണ്ട് ഞാൻ നിർത്തി. ഇപ്പോൾ നമസ്തേയാണ് പറയാറെന്നും ശ്വേത മേനോൻ വ്യക്തമാക്കി. ദൃശ്യം സിനിമയിലേത് പോലെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചാൽ അമ്മയെന്ന നിലയിൽ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിനും ശ്വേത മേനോൻ മറുപടി നൽകി.

ഞാനെന്ന വ്യക്തി ചിലപ്പോൾ വേറെ രീതിയിൽ പ്രതികരിക്കും. ഞാനെന്ന അമ്മ തീർത്തും മറ്റൊരു രീതിയിലായിരിക്കും പ്രതികരിക്കും. ഞാനെന്ന ഭാര്യ മറ്റൊരു രീതിയിൽ പ്രതികരിക്കും. പക്ഷെ സബൈനയുടെ അച്ഛൻ എന്ത് ചെയ്യും എന്നെനിക്കറിയാം. അദ്ദേഹം ചിലപ്പോൾ മോഹൻലാലാകുമെന്നും ശ്വേത പറഞ്ഞു.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഭർത്താവ് ജോലി വിട്ട് മകളെ നോക്കുന്നതിനെക്കുറിച്ച് ശ്വേത സംസാരിക്കുകയുണ്ടായി. നല്ല ഭർത്താവും അച്ഛനുമാണ് അദ്ദേഹം. ജോലി രാജി വെച്ച് ഹൗസ് ഹസ്ബെൻഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ. ഭാവി എങ്ങനെയായിരിക്കണമെന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. താൻ വർക്കൊന്നും നിർത്തേണ്ടെന്നാണ് ഭർത്താവ് പറഞ്ഞത്.

ദമ്പതികൾ പരസ്പരം സ്നേഹവും ഉത്തരവാദിത്വവും കൊടുത്തതിന് ശേഷമേ കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധിക്കാൻ പാടുള്ളൂ. മാതാപിതാക്കൾക്കിടയിൽ ഐക്യമില്ലാത്തത് കുഞ്ഞിനെ ബാധിക്കുമെന്നും ശ്വേത മേനോൻ ചൂണ്ടിക്കാട്ടി. മകളുടെ സ്വകാര്യത കണക്കിലെടുത്ത് മകളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വരാൻ ശ്വേത മേനോൻ ഇതുവരെ തയ്യാറായിട്ടില്ല.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply