പോയ വര്‍ഷം ഇറങ്ങിയ നേരിലൂടേയും ഈ വര്‍ഷം ഇറങ്ങിയ ഓസ്ലറിലൂടേയും തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നടിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ കല്യാണം കഴിക്ക് എന്നല്ല അമ്മ പറയുന്നത്. മറിച്ച് സാമ്പത്തിക ഭദ്രയില്ലാതെ കല്യാണം കഴിക്കേണ്ട എന്നാണ് പറയാളുള്ളതെന്ന് അനശ്വര പറയുന്നു. ആണ്-പെണ്ണ് എന്നൊന്നുമല്ല എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടണ്ടതുണ്ട്. എന്റെ പാഷനിലൂടെ വരുമാനം നേടാന്‍ സാധിക്കുന്നു എന്നത് ഇരട്ടി സന്തോഷിപ്പിക്കുന്നുവെന്നും അനശ്വര പറയുന്നു.
തന്റെ വീട്ടുകാരുടെ പിന്തുണയെക്കുറിച്ചും അനശ്വര സംസാരിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് ചേച്ചിയാണെന്നാണ് അനശ്വര പറയുന്നത്. എന്റെ സപ്പോര്‍ട്ട് സിസ്റ്റവും വലിയ ക്രിട്ടിക്കും ചേച്ചിയാണ്. ചിലപ്പോള്‍ ഒരു കാര്യം ചെയ്യണ്ട എന്ന് ആരു പറഞ്ഞാലും ഞാന്‍ കേള്‍ക്കില്ല. പക്ഷെ അവള് പറഞ്ഞാല്‍ കേള്‍ക്കും. ഏത് പ്രശ്‌നം വന്നാലും അവളാണ് ഒപ്പമെന്നും അനശ്വര പറയുന്നുണ്ട്.
മുന്ന് കൊല്ലം മുമ്പ് സൈബര്‍ ബുള്ളിയിങ് ഉണ്ടായപ്പോഴും അതിന് ശേഷ് ശേഷം ആളുകള്‍ പലതും പറയുമ്പോഴും അതു നീ കേള്‍ക്കണ്ട, ശ്രദ്ധിക്കണ്ട എന്നൊക്കെ പറഞ്ഞ് തൊട്ടടുത്തു നിന്നത് അവളാണെന്നും അനശ്വര പറയുന്നത്. കുറേ പ്രശ്‌നങ്ങളൊക്കെ അവള്‍ തന്നെയാണ് ഏറ്റെടുത്തതും നേരിട്ടതും. എന്നേക്കാളും കൂടുതല്‍ എന്റെ പേരില്‍ കഷ്ടപ്പെട്ടത് അവളാണെന്നും അനശ്വര പറയുന്നു.
അഭിമുഖമൊക്കെ കണ്ടിട്ട് ഇത് ശ്രദ്ധിച്ച് ഇനി പറയാനുള്ള പോയന്റുകളൊക്കെ നോക്കി പറഞ്ഞു തരും. അവളില്‍ നിന്നും കുറേ കോപ്പിയടിച്ചാണ് ഞാന്‍ ചിലപ്പോള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അനശ്വര പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ചും അനശ്വര അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
ആദ്യം അതുണ്ടായ സമയത്ത് തരണം ചെയ്യാന്‍ ശരിക്ക് ബുദ്ധിമുട്ടി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം എല്ലാ അഭിമുഖത്തിനും താഴെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങി. അന്നൊക്കെ വല്ലാതെ ഡൗണ്‍ ആയിപ്പോയിരുന്നുവെന്നാണ് അനശ്വര പറയുന്നത്. എന്റെ ഫോട്ടോ കണ്ടാല്‍ എടുത്തു നോക്കില്ല. അത്രയ്ക്ക് ഇന്‍ സെക്യൂരിറ്റി വന്നു. അതിന് ശേഷമുള്ള അഭിമുഖങ്ങളില്‍ പോലും വളരെ പതുങ്ങിപ്പോയെ്ന്നും അനശ്വര പറയുന്നു.
അതില്‍ നിന്ന് മാറി എന്നെ തിരികെ കൊണ്ടു വരുന്നത് ഇപ്പോഴാണ്. ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി ലൈറ്റ് ആയെടുക്കാന്‍ തുടങ്ങിയെന്നും അനശ്വര പറയുന്നു. മുന്‍പ് ഭയങ്കര ദേഷ്യമായിരുന്നു എന്തിനാ ഇവരൊക്കെ ഇങ്ങനെ പറയുന്നേ? എന്ന് തോന്നിക്കൊണ്ടിരിക്കും. ഇപ്പോ ലെറ്റ് ഇറ്റ് ബി എന്നാണ് കരുതുന്നത്. അത് തരുന്നൊരു ശാന്തതയുണ്ട്. അത് മതിയെന്നാണ് അനശ്വര പറയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

