വിക്രം- പാ.രഞ്ജിത് ചിത്രം ‘തങ്കലാൻ’ ടീസർ

ചിയാന്‍ വിക്രമിനെ നായകനാക്കി പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ‘തങ്കലാന്റെ’ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ചിത്രം 2024 ജനുവരി 26 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രം ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീൽഡിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും.

‘പൊന്നിന്റെ മകൻ ഉദിക്കുന്നു’ എന്ന തലക്കെട്ടോടുകൂടിയാണ് സംവിധയകൻ പാ.രഞ്ജിത് ചിത്രത്തിന്റെ ടീസർ ട്വിറ്ററിലൂടെ പങ്കിട്ടത്. ഒരു അഭിനേതാവെന്ന നിലയില്‍ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങള്‍ തങ്കലാനിലൂടെ നേടാൻ കഴിഞ്ഞിരുന്നു എന്ന് വിക്രം മുമ്പ് പറഞ്ഞിരുന്നു. വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’. ചിത്രത്തിന് വേണ്ടി വിക്രം ഏഴ് മാസത്തോളം കഠിനാധ്വാനം ചെയ്തു എന്ന വാര്‍ത്ത ഇതിന് മുന്‍പ് സംവിധായകന്‍ പാ.രഞ്ജിത്ത് പുറത്തുവിട്ടിരുന്നു.

പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘നച്ചത്തിരം നഗര്‍കിര’താണ് പാ. രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply