രാത്രയെന്നോ പകലെന്നോയില്ല എവിടെ നോക്കിയലും കുറ്റാകൂരിരുട്ട്. വർഷങ്ങക്കുമുമ്പ് ഇറ്റാലിയൻ-സ്വിസ് അതിർത്തിയിലെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വിഗനെല്ല എന്ന കൊച്ചു ഗ്രാമം നേരിട്ടിരുന്ന പ്രതിസന്ധിയാണിത്. എല്ലാവർഷവും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മൂന്ന് മാസക്കാലം ഈ ഗ്രാമത്തിൽ രാപകൽ വ്യത്യാസമില്ലാതെ ഇരുട്ടായിരിക്കും. സൂര്യൻ എവിടെ എന്നല്ലേ ചിന്തിക്കുന്നത്? സൂര്യവെളിച്ചം മറച്ചുകൊണ്ട് വിഗനെല്ലയെ നാലു വശത്തുനിന്നും വളഞ്ഞിരിക്കുകയാണ് കൂറ്റൻ പർവ്വതങ്ങൾ. ഇക്കാരണത്താൽ നിരവധിപ്പേർവിഗനെല്ല വിട്ട് മറ്റു പല നാടുകളിലേക്കും ചേക്കേറി.
ഈ കൊഴിഞ്ഞുപോക്ക് തടയാനായി 1999 -ൽ, അന്നത്തെ മേയർ പിയർഫ്രങ്കോ മിദാലി ഒരു വഴി കണ്ടുപിടിച്ചു. മറഞ്ഞു നിൽക്കുന്ന സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഗ്രാമത്തിൽ ഒരു ഭീമൻ കണ്ണാടി സ്ഥാപിക്കുക. ആർക്കിടെക്റ്റ് ജിയാകോമോ ബോൺസാനി എൻജിനീയറായ ജിയാനി ഫെരാരിയുടെ സഹായത്തോടെ എട്ട് മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള ഒരു കണ്ണാടി രൂപകൽപ്പന ചെയ്തു. 2006 -ൽ ആ കണ്ണാടി ഗ്രാമത്തിൽ സ്ഥാപിച്ചതോടെ കണ്ണാടിയിൽ തട്ടി പ്രതിഫലിച്ച സൂര്യപ്രകാശത്താൽ ഗ്രാമത്തിൽ പകലുണർന്നു. ഈ കണ്ണാടി ദിവസത്തിൽ ആറ് മണിക്കൂർ സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് സൂര്യൻ്റെ പാത ട്രാക്കു ചെയ്യുന്നതിന് പ്രോഗ്രാം ചെയ്തതാണ്. മഞ്ഞുകാലത്ത് മാത്രമേ ഈ ഭീമൻ കണ്ണാടി ഇവിടെ ഉപയോഗിക്കാറുള്ളൂ, വർഷത്തിലെ ബാക്കിയുള്ള ദിവസങ്ങളിൽ മുഴുവനും ഇത് മൂടിയിടും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

