മുഖ്യവേഷത്തിൽ പി.ആർ. ഒ: ഏ.എസ്. ദിനേശ്ച; ‘സ്‌നിഗ്ദ്ധം’ സൈന മൂവീസ്സിലൂടെ റിലീസ് ചെയ്തു

പ്രശസ്ത പി ആര്‍ ഒ എ എസ്സ് ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്‌നിഗ്ദ്ധം’ എന്ന ഹ്രസ്വ ചിതം സൈന മൂവീസ്സിലൂടെ റിലീസായി.

പ്രിയപ്പെട്ട മകള്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വീട് വിട്ടിറങ്ങിയപ്പോഴും ശേഷം മകളുടെ തകര്‍ന്ന ജീവിതാവസ്ഥയും നേരിടാന്‍ കഴിയാതെ മനസിന്റെ താളം തെറ്റിയ ഒരച്ഛന്റെ നേര്‍ക്കാഴ്ചകളാണ് ഈ ഹ്രസ്വചിത്രത്തില്‍ദൃശ്യവല്‍ക്കരിക്കുന്നത്.

മാനസിക നിലതെറ്റിയ അച്ഛനായി ദിനേശും മകളായി അഖില അനോക്കിയും വേഷമിടുന്നു.നിഷ അരവിന്ദ്, ശീലശ്രീ, സുധി എബ്രഹാം, റഊഫ്,സുരേഷ് മിത്ര, ഷാജി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ക്യാമറ- ജെയിംസ് ക്രിസ്, എഡിറ്റര്‍- അഖില്‍ ഏലിയാസ്, കല- ദേവരാജ്, മേക്കപ്പ്- രാജേഷ് ജയന്‍, കോസ്റ്റ്യൂം- അഫ്സല്‍, സംഗീതം- ജെയ്ക്സ്, പശ്ചാത്തല സംഗീതം- വിനു തോമസ്, അസോസിയേറ്റ് ഡയറക്ടര്‍- കെ.കെ. മോഹന്‍ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- അരവിന്ദ് രവി, അസോസിയേറ്റ് സിനിമാറ്റോഗ്രാഫി- ജോയ് സേവ്യര്‍, അസോസിയേറ്റ് ആര്‍ട്ട്- സുരേഷ് മിത്ര, പ്രൊഡക്ഷൻ- അനില്‍ദാസ് കെ. ശിവന്‍, അജേഷ് മുഹമ്മ, മനോഷ്, ക്യാമറ- സിനി ഫോക്കസ്, കൊച്ചി. യൂണിറ്റ്- മദര്‍ലാന്‍ഡ് വണ്‍ യൂണിറ്റ്, കൊച്ചി, റെക്കോര്‍ഡിംഗ് സ്റ്റുഡിയോസ്- നോയ്‌സ്‌ഗേറ്റ്, കൊച്ചി & വാക്ക്മാന്‍, കൊച്ചി. സി.ജി. & ടൈറ്റില്‍സ്- സാജന്‍ ജോണി, സ്റ്റില്‍- അമല്‍ ബാവ കൊട്ടാരക്കര,ഡബ്ബിംഗ്-കീന്‍ – ബൈജി ജോര്‍ജ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply