മാജിക്ക് ഇനി ഒറ്റക്ക്; സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ സ്പെൻ വിടപറഞ്ഞു

ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയത്തിലെ ലോക പ്രശസ്തരായ പെന്‍ഗ്വിൻ കമിതാക്കളിലൊരാൾ വിടപറഞ്ഞു. സ്വവര്‍ഗാനുരാഗത്തിലൂടെയാണ് സ്‌പെന്‍-മാജിക് എന്നീ പെന്‍ഗ്വിനുകള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഒടുവിൽ മാജിക്കിനെ തനിച്ചാക്കി സ്‌പെന്‍ മടങ്ങി. അന്ന് വലിയ ആഘോഷത്തോടെയാണ് ലോകം അവരുടെ സ്നേഹം സ്വീകരിച്ചത്. Gentoo penguin ഇനത്തില്‍ പെട്ട സ്‌പെന്നും മാജിക്കും തമ്മില്‍ ഇഷ്ടത്തിലാണെന്ന് 2018-ലാണ് അക്വേറിയം ജോലിക്കാര്‍ മനസിലാക്കുന്നത്. ഇണകളെ കാണുമ്പോള്‍ ചെയ്യാറുള്ളതുപോലെയാണ് അവര്‍ പരസ്പരം കാണുമ്പോള്‍ സംബോധന ചെയ്യുന്നത് എന്നാണ് ജീവനക്കാര്‍ കണ്ടെത്തിയത്. മാത്രമല്ല ഇരുവരും ചേര്‍ന്ന് മൂന്ന് വര്‍ഷത്തിനിടെ രണ്ട് മുട്ടകളും വിരിയിച്ചെടുത്തു. 2018-ല്‍ ലാറയേയും 2020-ല്‍ ക്ലാന്‍സിയേയുമാണ് അവര്‍ വിരിയിച്ചെടുത്തത്. പീന്നീട് അവരെ കുറിച്ച് പാഠഭാ​ഗം ചേർക്കപ്പെട്ടു, നെറ്റ്ഫ്‌ലിക്‌സ് സീരീസില്‍ വരെ ഇടംപിടിച്ചു. എന്നാലിപ്പോൾ സ്‌പെന്നിന്റെ നഷ്ടം മാജിക്കിനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയാണ് അക്വേറിയം അധികൃതര്‍.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply