മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. വിവാദങ്ങള്‍ എന്നും അമൃതയുടെ കൂടെ തന്നെയുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിവാദങ്ങളെക്കുറിച്ചും തുറന്നു പറച്ചിലിന്റെ പ്രധാന്യത്തെക്കുറിച്ചും സംസാരിക്കുകയാണ് അമൃത സുരേഷ്. ഒരു അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.
അമൃത സുരേഷിൻ്റെ വാക്കുകൾ
വിവാദങ്ങള്‍ ജീവിതത്തില്‍ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞാലത് നുണയാകുമെന്നാണ് അമൃത പറയുന്നത്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വിവാദങ്ങള്‍ കൂടെയുണ്ട്. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഘട്ടം വരെ തനിക്കു കഴിഞ്ഞിട്ടില്ലെന്നും അമൃത പറയുന്നു. മനസില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമേ പൂര്‍ണമായും മനസ് അര്‍പ്പിച്ച് പാടാന്‍ സാധിക്കുകയുള്ളൂവെന്നും അമൃത പറയുന്നു. പാട്ടു പാടുകയെന്നാല്‍ സംഗീത സംവിധായകന്‍ പറയുന്ന ടൂണില്‍ പാടുക എന്നത് മാത്രമല്ലെന്നും സിനിമയിലെ ആ രംഗത്തിന്റെ ഇമോഷന്‍ കൂടി നോക്കണമെന്നും അതിന് മനസിന്റെ സമാധാനം പ്രധാനപ്പെട്ടതാണെന്നും അമൃത പറയുന്നു.
അതേസമയം, ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ മ്യൂസിക് ആല്‍ബം പോലെ സ്വന്തമായിട്ട് ചെയ്യണമെന്ന് ആഗ്രഹിച്ച കുറേ കാര്യങ്ങള്‍ വിവാദങ്ങള്‍ കാരണം, അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് കാരണം മുന്നോട്ടു പോകാതിരുന്നിട്ടുണ്ടെന്നും അമൃത തുറന്ന് പറയുന്നു.എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറേ മാറിയെന്നും അമൃത പറയുന്നു. വിവാദങ്ങളോട്, അത് ഏതറ്റം വരെ പോകുമെന്ന്, അതില്‍ വീണുകിടന്നാല്‍ എന്റെ പ്രഫഷനല്‍ ജീവിതത്തില്‍ വരുന്ന നഷ്ടമെന്തൊക്കെയാണ് എന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തുവെന്നാണ് അമൃത പറയുന്നത്.
മനസ്സുകൊണ്ടു പാകപ്പെടുകയും ചെയ്തു. മാത്രമല്ല, ഞാന്‍ നടത്തിയ പ്രതികരണത്തിനും ഒരു വലിയ വിഭാഗം ആളുകള്‍ക്കിടയില്‍ എന്നെക്കുറിച്ചും എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളെ കുറിച്ചുമൊക്കെ ആളുകള്‍ക്കുണ്ടായിരുന്ന ധാരണകളും കുറേ മാറിയിട്ടുണ്ടെന്നും അമൃത പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകളില്‍ നിന്നും അതു വ്യക്തമാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.
മുന്‍പ് എന്ത് കാര്യം സംഭവിച്ചാലും എന്റെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്ന് തരത്തില്‍ ഉറക്കെ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ സമൂഹമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഒരു പരിധി വരെ അതിനു മാറ്റം വന്നിട്ടുണ്ടെന്നും അമൃത പറയുന്നു. ഇപ്പോല്‍ എന്റെ ഭാഗത്തെ ശരികളെ അവര്‍ ഉള്‍ക്കൊണ്ടുതുടങ്ങിയിരിക്കുന്നുവെന്നാണ് അമൃതയുടെ അഭിപ്രായം.
”നമ്മുടെ നാട്ടിലൊരു രീതിയുണ്ട്, പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ഭാഗത്ത് എന്തോ തെറ്റുള്ളതുകൊണ്ടാണെന്ന് ആളുകള്‍ വ്യാഖ്യാനിക്കും. പ്രത്യേകിച്ച് അതൊരു സ്ത്രീയാണെങ്കില്‍. ഞാന്‍ അത് മനസ്സിലാക്കിയത് ഞാന്‍ എന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നു തുറന്നു പറഞ്ഞപ്പോഴാണ്.” എന്നാണ് അമൃത പറയുന്നത്. അതേസമയം, നല്ല രീതിയിലുള്ള തുറന്നുപറച്ചിലുകള്‍ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞുവെന്നും അമൃത പറയുന്നു.
കാരണം അതു മനസ്സില്‍ തരുന്ന സമാധാനത്തിന് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചു വലിയ മൂല്യമുണ്ട്. ഇന്ന് ഞാന്‍ അത് അറിയുന്നുവെന്നും അമൃത പറയുന്നു. ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നു പൂര്‍ണമായി തുറന്നുപറഞ്ഞില്ലെങ്കിലും എന്താണു സംഭവിച്ചതെന്നു കുറേയെങ്കിലും തുറന്നുപറഞ്ഞത് എനിക്കു വലിയ ആശ്വാസം നല്‍കിയെന്നാണ് അമൃത പറയുന്നത്. ആ വെളിച്ചത്തിലാണ് മുന്നോട്ടു നീങ്ങുന്നതെന്നും താരം പറയുന്നു. അതേസമയം, ഇത്രയും വലിയ വിവാദങ്ങള്‍ക്കിടയിലും തകര്‍ന്നു പോകാതെ എന്നെ പിടിച്ചു നിര്‍ത്തിയതെന്നാണ് അമൃത പറയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

