പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു.
ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍, തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാന്‍മസാല കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് തെറ്റാണ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 22ന് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയക്കുകയായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

