സഹോദരിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്താനായി 3 അടി വരുന്ന മഞ്ഞിലൂടെ വഴിയൊരുക്കി സഹോദരൻ. ഹിമാചൽ പ്രദേശിലെ ലഹൗൽ സ്പിതിയിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ചുറ്റിനും മഞ്ഞ് മൂടിക്കിടക്കുകയാണ്. അതിലൂടെ ഒരു സഹോദരനും സഹോദരിയും നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്.
ലഹൗൽ സ്പിതി ജില്ലയിലെ പരീക്ഷാ കേന്ദ്രമായ ഗോന്ദാലയിൽ എത്താൻ ഖാങ്സാറിൽ നിന്നുള്ള വിദ്യാർത്ഥിനിയായ റിഷികക്ക് ഏകദേശം 3 അടി വരുന്ന മഞ്ഞിലൂടെ 4 കിലോമീറ്റർ നടക്കണം. എന്നാൽ ഈ ശ്രമകരമായ സാഹചര്യത്തെ മറിക്കടന്നുകൊണ്ട് തന്റെ സഹോദരിക്ക് വേണ്ടി വഴിയൊരുക്കുകയാണ് സഹോദരനായ പവൻ. റിഷികയുടെ മുന്നിലൂടെ നടന്നു കൊണ്ട് തന്റെ കൈയ്യിലുള്ള വടി വെച്ച് മഞ്ഞ് നീക്കി അവൾക്ക് പോകാനുള്ള വഴി തെളിക്കുകയാണ് അവൻ. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം നിർവ്വചിക്കാൻ പ്രയാസമാണ്. എത്ര വഴക്കും അടിയും ഉണ്ടാക്കിയാലും തമ്മിൽ വളരെയധികം സ്നേഹമുള്ളവരായിരിക്കും സഹോദരങ്ങൾ. എന്തായലും ഈ ഹൃദ്യമായ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

