മലയാളിക്കൾക്ക് എക്കാലവും പ്രീയപ്പെട്ട സിനിമയാണ് റാംജീറാവ് സ്പീക്കിംഗ്. റാംജീറാവുവിന്റെ കിഡ്നാപ്പിഗ് സ്റ്റൈലൊക്കെ നമ്മുടെ മനസിൽ പതിഞ്ഞതാണ്. എന്നാൽ പക്ഷികൾക്കിടയിലും ഒരു റാംജീറാവ് ഉണ്ടെന്ന് അറിയാമോ? എലനോറാസ് ഫാൽക്കൻ എന്ന പക്ഷിയാണ് ഈ കിഡ്നാപ്പർ. ആഫ്രിക്കയാണ് ഇവയുടെ താവളം. അടുത്തിടെ പുറത്തുവന്ന ഒരു പഠനത്തിലാണ് ഇവയുടെ ഈ വേട്ടരിതിയെ കുറിച്ച് വിവരമുള്ളത്.
ചെറുപക്ഷികളെ പിടികൂടി അവയുടെ തൂവലുകൾ ഇവ പറിച്ചുകളയും. ശേഷം പാറകളിലും മലകളിലുമുള്ള വിടവുകളിലും ദ്വാരങ്ങളിലുമൊക്കെ അവയെ തടവിലാക്കും. പിടിക്കപ്പെട്ട പക്ഷികൾക്കാകട്ടെ തൂവലുകളില്ലാത്തതിനാൽ പറക്കാനാവില്ല. എലനോറാസ് ഫാൽക്കണുകളിലെ മോഗഡോർ എന്ന പ്രത്യേകയിനം പക്ഷികളാണ് ഈ കിഡ്നാപ്പേഴ്സ്. പഞ്ഞകാലത്ത് ഭക്ഷണമാക്കാനാണ് ഇവ ഇങ്ങനെ പക്ഷികളെ തടവിലാക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. സോങ്‌ബേഡുകൾ എന്ന കിളികളാണ് ഇവയുടെ പ്രധാന ഇരകൾ. സ്വിഫ്റ്റ്‌സ്, വേഡേഴ്‌സ് എന്നയിനം പക്ഷികളേയും ഇവ ഇങ്ങനെ പിടികൂടാറുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

