നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം; ടൊവിനോയുടെ അച്ഛൻ ഇല്ലിക്കല്‍ തോമസ്

മലയാളത്തിന്റെ പ്രിയനടൻ ടോവിനോ തോമസിന്റെ പുതിയ സിനിമ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് നേടുന്നത്. ചിത്രത്തിൽ ടോവിനോ തോമസിന്റെ യഥാർത്ഥ അച്ഛൻ ഇല്ലിക്കല്‍ തോമസ് തന്നെയാണ് അച്ഛനായി വേഷമിട്ടത്. സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇല്ലിക്കല്‍ തോമസ് പ്രതികരിച്ചു.

‘സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താല്‍പര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ല. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതല്‍ ചെയ്യാനില്ലായിരുന്നു. ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല.

ജീവിതത്തില്‍ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച്‌ ചിലപ്പോള്‍ മാറ്റം വന്നേക്കാം. ഈ സിനിമ ഹിറ്റാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്’ – ടോവിനോയുടെ അച്ഛൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply