ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കാൻ പറ്റാതെ ഉള്ളിലൊതുകേണ്ടി വന്നിട്ടില്ലെ? ദേഷ്യം തന്നെ ആരോഗ്യത്തിന് നല്ലതല്ല. പക്ഷെ അത് ഉള്ളിലൊതുക്കുന്നത് അതിലും അപകടമാണ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായിട്ട് സോഷ്യൽ മീഡിയയിൽ ഒരു ട്രൻണ്ട് വന്നിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ദേഷ്യം നിയന്ത്രിക്കാൻ ഈ ട്രൻണ്ട് പരീക്ഷിക്കുന്നുണ്ട്. ഒരു കാടിന് നടുക്ക് ചെന്ന് നിന്ന് അലറി വിളിക്കുക, പരിസരത്തുള്ളതെല്ലാം നശിപ്പിക്കുക, ഒന്നും അടക്കിപിടിക്കാതെ എല്ലാം പ്രകടിപ്പിക്കുക, ഇതാണ് ദേഷ്യം അടക്കാൻ ആളുകൾ ചെയ്യുന്നത്. ഇങ്ങനെ പ്രകടിപ്പിക്കാന കഴിഞ്ഞാൽ കുറച്ചൊക്കെ ദേഷ്യം കുറയുമല്ലെ? അത് തന്നെയാണ് ഈ ട്രൻഡിന്റെ ഉദ്ദേശം.
സ്ത്രീകൾക്ക് വേണ്ടിയാണ് ഈ കോപം നശിപ്പിക്കാനുള്ള പരിപാടി സംഘടിപ്പിക്കുന്നതത്രെ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മിയ ബന്ദൂച്ചി അമേരിക്കയിൽ ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്ന ഒരാളാണ്. ഈ ട്രൻണ്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സംഭവം ക്ലിക്കായതു കൊണ്ടുതന്നെ ഇത്തരം പാർട്ടികൾ വേണമെന്ന് ആവശ്യപ്പെടുന്നവർ കൂടി വരികയാണെന്നാണ് വിവരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

