കല്ല്യാണത്തിന് മുമ്പ് വധുവിനെ കിഡ്നാപ്പ് ചെയ്യും, 100 ദിവസം മുറിയിൽ പൂട്ടിയിട്ടും, ദേഹത്ത് ചുവന്ന മണൽ പുരട്ടും, വിചിത്ര ​ഗോത്രാചാരങ്ങൾ

കല്ല്യാണത്തന് മുമ്പ് കല്ല്യാണപെണ്ണിനെ തട്ടിക്കൊണ്ട് പോകും, മുറിയിൽ പൂട്ടിയിടും, ദേ​ഹത്ത് മുഴുവൻ ചുവന്ന മണൽ പുരട്ടും. ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ അവസാനത്തെ അർദ്ധ നാടോടി ഗോത്രമായ ഹിംബയുട ഒരു വിവാഹ ചടങ്ങാണിത്. വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോയി 100 ദിവസത്തോളം അതീവ സുരക്ഷയിൽ ഒരു മുറിയിൽ പൂട്ടിയിടും. ഈ സമയത്ത് വധുവിന്റെ ദേഹത്ത് ചുവന്ന മണൽ പുരട്ടും. ഇത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുകയാണ്. ഈ കാലയളവിൽ വധു ധരിക്കുന്നത് ‘ഒകോരി’എന്നറിയപ്പെടുന്ന തുകൽ ശിരോവസ്ത്രമാണ്. ഒറ്റപ്പെട്ട് താമസിക്കുന്ന ഈ സമയം വധുവിന് പുതുവസ്ത്രങ്ങളും വിലകൂടിയ ആഭരണങ്ങളും സമ്മാനമായി കൊടുക്കും.

ഇത് മാത്രമല്ല, ഈ ഗോത്രത്തിന് വിചിത്രമായ മറ്റൊരു ആചാരവുമുണ്ട്. സ്ത്രീകൾ അവരുടെ ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി അതിഥികൾക്കൊപ്പം ഉറങ്ങണം. ആഫ്രിക്ക സ്കോപ്പിന്‍റെ റിപ്പോർട്ടുകൾ പ്രകാരം ബന്ധത്തിൽ അസൂയ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആചാരമാണിത്. ഈ ഗോത്രത്തിലെ സ്ത്രീകൾ സാധാരണയായി ഒരു പുരുഷനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതേസമയം, ഹിംബ പുരുഷൻ ഒരേ സമയം രണ്ട് യുവതികളെ ഭാര്യമാരായി സ്വീകരിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply