ഓസ്കർ വേദിയിൽ പൂര്‍ണനഗ്നനായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂ.ഡബ്യൂ.ഇ താരവും നടനുമായ ജോണ്‍ സീന. എല്ലാ തവണയും ഇതുപോലെ എന്തെങ്കിലും രസകരമായ സംഭവങ്ങൾക്ക് ഓസ്കർ വേദിയാകാറുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് നഗ്നനായ ജോണ്‍ സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത് എന്നതാണ് രസം.
തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച ജോണ്‍ സീനയെ ജിമ്മി കിമ്മൽ നിര്‍ബന്ധിച്ചാണ് വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് നാണം മറച്ച് ജോണ്‍ സീന വേദിയില്‍ നിന്നു. 1974 ലെ ഓസ്‌കാര്‍ വേദിയിൽ ഒരു പുരുഷ സ്ട്രീക്കര്‍ പരിപാടി തടസപ്പെടുത്തികൊണ്ട് വേദിയിലൂടെ നഗ്നനായി ഓടിയതിന്റെ അമ്പതാമത്തേ വർഷമാണിതെന്ന് ജിമ്മി കിമ്മൽ പറഞ്ഞിരുന്നു. അതിനും ശേഷമാണ് നാടകീയ രംഗങ്ങൾ വേദിയിൽ അരങ്ങേറിയത്. ഒടുവില്‍ ഒരു തുണി കൊണ്ട് നഗ്നത മറച്ച ശേഷമാണ് ജോണ്‍ സീന ഓസ്കർ സമ്മാനിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

