ബാലയുടെ ജീവിതം അപ്രതീക്ഷിത സംഭവങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. വ്യക്തിജീവിതത്തിൽ ബാല പലർക്കും ഇരയായി മാറുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്. നവമാധ്യമങ്ങളും യുട്യൂബർമാരും വലിയതോതിൽ താരത്തെ വേട്ടയാടുകയും ചെയ്തു. അടുത്തിടെ ബാല പറഞ്ഞ വാക്കുകൾ ആരെയും ചിന്തിപ്പിക്കും.
ഇവിടെ മനുഷ്യൻ എന്ന ഒറ്റ ജാതിയേ ഉള്ളൂ എന്നാണ് ബാല പറഞ്ഞത്. ആരും കാണാതെ കരയാറുണ്ട്. ചില സമയം അറിയാതെ കരച്ചിൽ വരും. ഞാൻ ജീവിക്കുന്ന ഈ ജീവിതം വളരെ കഷ്ടമാണ്. ഒറ്റപ്പെടലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദ്രോഹം. ഇരുപതു വർഷമായി ഞാൻ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. നിറയെ പേർ ചുറ്റും ഉണ്ടെങ്കിൽ തനിച്ചെന്നു തോന്നിയാൽ നിങ്ങൾ തനിച്ച് ആണ്.
ഒരുപാടു പേരെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. ഞാൻ ദൈവത്തിന്റെ മകനാണ്. രാഷ്ട്രീയത്തിലേക്ക് എന്നെ ചിലർ ക്ഷണിച്ചിരുന്നു. എന്നാൽ പോകാൻ താത്പര്യമില്ല. കാരണം ഞാൻ ചിലപ്പോൾ ചീത്തയായാലോ. മതത്തിന്റെയും പാർട്ടിയുടെയും പേരു പറഞ്ഞു പലരും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ സമുദായമാണു നിങ്ങളാരാണ് അവർക്കു വേണ്ടി സഹായം ചെയ്യാൻ എന്നു ചോദിച്ചിട്ടുണ്ട്. ഇവിടെ മനുഷ്യൻ എന്ന ജാതിയേ ഉള്ളൂ. നന്മയെ തടയാൻ ആർക്കും കഴിയില്ല- ബാല പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

