ഏകാന്തത ഒഴിവാക്കാനായി ടിവി ഇട്ടുകൊടുത്തു..ഒടുവിൽ; ഒരുകോടിയിലധികം പൂച്ചകളും നായകളും ടിവിക്ക് അടിമകളാണെന്ന് പഠനം

മണീക്കൂറുകളോളം ടീവിയുടെ മുന്നിൽ കുത്തിയിരുന്നതിന് അമ്മയുടെ വഴക്കു കേൾക്കാത്തവർ കുറവായിരിക്കും അല്ലെ? എന്നാൽ ഇപ്പോൾ ടീവി കാണുന്നതിൽ മനുഷ്യരെ കടത്തിവെട്ടിയിരിക്കുകയാണ് നമ്മുടെ പെറ്റസ്. വളർത്തുമൃ​ഗങ്ങളെ കുടുംബാ​ഗങ്ങളായിട്ടാണ് ഇന്ന് പലരും കാണുന്നത്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാ​ഗമായ അവർ മനുഷ്യരുടെ പല സ്വഭാവങ്ങളും പഠിക്കുന്നുണ്ടത്രെ. നമ്മുടെ പെറ്റുകളിൽ വലിയൊരു ശതമാനവും ടെലിവിഷന് അടിമയാണെന്നാണ് പുതിയൊരു പഠനം പറയ്യുന്നത്. ഇവ ​ഗോ​ഗിൾബോക്സ് പെറ്റ്സ് എന്നാണ് അറിയപ്പെടുന്നത്.

അടുത്തിടെയാണ്, യുകെയിലെ വോർസെസ്റ്റർ ബോഷ്, ഏകദേശം 2,000 വളർത്തുമൃഗങ്ങളുടെ ഉടമകളിൽ പഠനം നടത്തിയത്. തങ്ങൾ പുറത്തു പോകുമ്പോൾ പെറ്റുകൾക്കായി ടിവി ഓണാക്കി വയ്ക്കാറുണ്ട് എന്നാണ് പല ഉടമകളും പറഞ്ഞത്. അപ്പോൾ അവർക്ക് ഏകാന്തത അനുഭവപ്പെടില്ല. അതുപോലെ പല പെറ്റ് പാരന്റ്സും തങ്ങളുടെ ഇഷ്ടപ്പെട്ട ടിവി പ്രോ​ഗ്രാം കാണുമ്പോൾ വളർത്തുമൃ​ഗങ്ങളെ ഒപ്പം കൂട്ടാറുണ്ടെന്നും പറയുന്നു. അങ്ങനെയാണ് ഇവ ടിവിക്ക് അടിമകളായതെന്നാണ് പഠനം പറയുന്നത്. 1.2 കോടി വളർത്തു നായ്ക്കളും 1.1 കോടി വളർത്തു പൂച്ചകളും ടിവിക്ക് അഡിക്റ്റടായതായി പഠനത്തിൽ കണ്ടെത്തി. എന്തായാലും നല്ല ഒന്നാന്തരം പണി തന്നെയാണ് കിട്ടിയിരിക്കുന്നത്. ഇനി ടിവി ഇട്ടുകൊടുക്കാതെ ഭക്ഷണം കഴിക്കാറുണ്ടോ എന്നറിയണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply