എം .പത്മകുമാറിന്റെ “ക്വീൻ എലിസബത്ത്” ഉടൻ തിയേറ്ററുകളിലേക്ക്

മലയാളസിനിമാപ്രേക്ഷകർക്കിടയിൽഏറെ ആകർഷക കൂട്ടുകെട്ടായ മീരാ ജാസ്മിൻ – നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ്ക്വീൻ എലിസബത്ത്.എം. പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്, എം.പത്മകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെള്ളം, അപ്പൻ, പടച്ചോനേ.. ങ്ങള് കാത്തോളീ… എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്ത് മണമ്പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഫൺ ഫാമിലി ഡ്രാമായാണ് ഈ ചിത്രമെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു.

രമേഷ് പിഷാരടി, ജോണി ആന്റണി ,ശ്യാമപ്രസാദ്, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, മല്ലികാ സുകുമാരൻ, ശ്വേതാ മേനോൻ, ശ്രുതി രജനീകാന്ത്, സാനിയാ ബാബു, ആര്യ,, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, ചിത്രാ നായർ, രെഞ്ചി കങ്കോൾ, എന്നിവരും പ്രധാന താരങ്ങളാണ്.അർജുൻ ടി. സത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – രഞ്ജിൻ രാജ്’ജിത്തുദാമോദർഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു.കലാസംവിധാനം – എം.ബാവമേക്കപ്പ് – ജിത്തു പയ്യന്നൂർ. കോസ്റ്റ്യും – ഡിസൈൻ – അയിഷാ സഫീർ സേട്ട് .പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്-വിനോദ് വേണ ഗോപാൽ.ബിജികണ്ടഞ്ചേരി.പ്രൊഡക്ഷൻ കൺടോളർ – ഷിഹാബ് വെണ്ണല ,പി.ആർ. ഒ: വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply