ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറയ്യുന്നത് രാജ്യത്ത് പ്രതിവര്‍ഷം ഒരുലക്ഷം മനുഷ്യരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴുകന്മാരും നമ്മളും തമ്മിലെന്താണ് ബന്ധം എന്നല്ല? പറയാം. കഴുകന്മാര്‍ ശവംതീനികളാണെന്ന് അറിയാലോ? ചീഞ്ഞളിഞ്ഞ മാംസവും മറ്റും മൂലമുളള രോഗാണുബാധ ഒരുപരിധി അവ തടയുന്നുണ്ട്. പക്ഷെ, കഴുകന്മാരും ഇപ്പോൾ വംശനാശഭീഷണിയിലാണ്. ഇന്ത്യന്‍ വള്‍ച്ചറിന്റെ എണ്ണം രാജ്യത്ത് കുറയുന്നത് എങ്ങനെ മനുഷ്യന്റെ മരണത്തെ ബാധിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. 1990-കളില്‍ ഇന്ത്യയില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. അതിനു കാരണം കന്നുകാലികളിലും മറ്റും ഉപയോഗിക്കുന്ന ഡൈക്ലോഫെനാക് എന്ന വെറ്ററിനറി മരുന്നാണെന്ന് പിന്നീട് കണ്ടെത്തി. കഴുകന്മാർ കന്നുകാലികളുടെ മാംസം കഴിക്കുന്നതിലൂടെ അവരിലേക്കും ഈ മരുന്ന് എത്തുന്നു.
1994-ല്‍ ഡൈക്ലോഫെനാക് നിലവില്‍ വരുത്തിന് മുന്‍പുള്ളതും അതിന് ശേഷമുള്ളതുമായ സമയമാണ് പഠനം വിലയിരുത്തിയത്. കഴുകന്മാര്‍ വംശനാശത്തിന്റെ വക്കിലെത്തിയ പ്രദേശങ്ങളില്‍ മാംസം ചീഞ്ഞളിഞ്ഞുണ്ടായ രോഗാണുബാധ മൂലമുള്ള മരണങ്ങള്‍ നാല് ശതമാനമായാണ് ഉയര്‍ന്നത്. ശ്രദ്ധിക്കപ്പെടാതെ പോയ മാംസങ്ങള്‍ മൂലം ജലസ്രോതസ്സുകള്‍ പോലും മലിനപ്പെട്ടു. ഇത്തരത്തിൽ പുറന്തള്ളപ്പെടുന്ന മാംസം കഴിക്കുന്നത് കഴുകന്മാരാണ്, എന്നാൽ പിന്നീടുണ്ടായ അവരുടെ നായകളുടെ എണ്ണം കൂട്ടി അതുവഴി റാബീസ് രോഗാണുബാധ വര്‍ധിക്കാനുമിടയായി. കഴുകന്മാര്‍ എങ്ങനെയാണ് പരിസ്ഥിതിക്ക് ഉപകരാപ്രദമാകുന്നതെന്ന് കൂടി ഓർമ്മിപ്പിക്കുകയാണ് ഈ പഠനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

