ഒമാൻ- യു.എ.ഇ റെയിൽ പാത പദ്ധതിയുടെ പ്രവൃത്തിയുടെ ഭാഗമായി അൽ ബുറൈമി ഗവർണറേറ്റിലെ സായിഖ് പാസിലെ സായിഖ് – ഹഫീത് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഗതാഗത- വാർത്താവിനിമയ- വിവര സാങ്കേതിക വിദ്യ മന്ത്രാലയം അറിയിച്ചു. ഈ ഭാഗത്ത് ട്രക്കുകൾ പുർണമായും ക്വാറീസ്റോഡ് ഉപയോപ്പെടുത്തണമെന്നും മേഖലയിൽ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ ഡ്രൈവർമാർ മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

