കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിള്‍സിനെ അനായാസം വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ജയത്തോടെ 10 പോയിന്റുമായി അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ 4 വിക്കറ്റ് ജയമാണ് തൃശൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് കണ്ടെത്തിയത്. തൃശൂര്‍ 19.2 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സെടുത്തു ജയമുറപ്പിച്ചു. 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷോണ്‍ ജോര്‍ജാണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍. രോഹിത് കെആര്‍ 30 റണ്‍സെടുത്തു. അവസാന ഘട്ടത്തില്‍ 5 പന്തില്‍ 16 റണ്‍സടിച്ച് അജിനാസ് ജയം വേഗത്തിലാക്കി.
ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്; പട്ടികയില്‍ രണ്ടാമത്

