യു.എ.ഇ. സ്‌കൂളുകൾക്ക് 2025-2026 അധ്യയനവർഷ കലണ്ടർ പ്രഖ്യാപിച്ചുയു.എ.ഇയിലെ പൊതു-സ്വകാര്യ സ്‌കൂളുകൾക്കായുള്ള 2025-2026 അധ്യയനവർഷ കലണ്ടർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, മാനുഷിക വികസന കൗൺസിൽ ഇതിന് അംഗീകാരം നൽകി. പുതിയ അധ്യയനവർഷം 2025 ഓഗസ്റ്റ് 25-ന് ആരംഭിക്കും.
അവധി ദിവസങ്ങൾ ഇങ്ങനെ:
വിന്റർ വെക്കേഷൻ (ശൈത്യകാല അവധി): 2025 ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെ. ക്ലാസുകൾ ജനുവരി 5-ന് പുനരാരംഭിക്കും.
സ്പ്രിംഗ് വെക്കേഷൻ (വസന്തകാല അവധി): 2026 മാർച്ച് 16 മുതൽ 29 വരെ. ക്ലാസുകൾ മാർച്ച് 30-ന് പുനരാരംഭിക്കും.
ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾക്ക് പ്രത്യേക അവധികൾ:
മിഡ് ടേം അവധി (ഒന്നാം ടേം): 2025 ഒക്ടോബർ 13 മുതൽ 19 വരെ. ക്ലാസുകൾ ഒക്ടോബർ 20-ന് പുനരാരംഭിക്കും.
സ്പ്രിംഗ് വെക്കേഷൻ: 2026 മാർച്ച് 16 മുതൽ 22 വരെ. ക്ലാസുകൾ മാർച്ച് 23-ന് പുനരാരംഭിക്കും.
മിഡ് ടേം അവധി (രണ്ടാം ടേം): 2026 ഫെബ്രുവരി 11 മുതൽ 15 വരെ. ക്ലാസുകൾ ഫെബ്രുവരി 16-ന് പുനരാരംഭിക്കും.
അധ്യയനവർഷം അവസാനിക്കുന്നത്:
മറ്റു എമിറേറ്റുകളിലെ സ്‌കൂളുകൾക്ക് 2026 ജൂലൈ 3-ന്.
ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾക്ക് 2026 ജൂലൈ 2-ന്.

