Begin typing your search...

വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ പുതിയ ബട്ടനെത്തി

വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ പുതിയ ബട്ടനെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. ഗ്രൂപ്പിലെ പ്രശ്‌നകരമായ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും, അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കുന്നതിനുള്ള സൗകര്യവുമെല്ലാം അതില്‍ ഒടുവില്‍ വന്നവയാണ്.

എന്നാല്‍ ഏറെകാലമായി വാട്‌സാപ്പ് ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സൗകര്യമാണ് എഡിറ്റ് ഫീച്ചര്‍. അയച്ച സന്ദേശങ്ങളിലെ പിഴവുകള്‍ തിരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും സഹായിക്കുന്ന ഈ സംവിധാനം ഇതിനകം വാട്‌സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാമില്‍ ലഭ്യമാണ്.

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് ഡെവലപ്പര്‍മാര്‍ പരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയച്ച സന്ദേശങ്ങള്‍ 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും വിധമാണ് ഇത് തയ്യാറാക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ വാട്‌സാപ്പിന്റെ ബീറ്റാ അപ്ലിക്കേഷനില്‍ എഡിറ്റ് ബട്ടന്‍ കണ്ടെത്തിയിരിക്കുകയാണ് വാബീറ്റാ ഇന്റഫോ വെബ്‌സൈറ്റ്. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് 2.23.10.13 പതിപ്പിലാണ് എഡിറ്റ് ഫീച്ചര്‍ കണ്ടെത്തിയത്. ഗ്രൂപ്പിലേയും വ്യക്തിഗത ചാറ്റിലേയും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം.

മെസേജ് ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ബട്ടന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സന്ദേശം എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാനാവും. എന്നാല്‍ സന്ദേശം അയച്ച് 15 മിനിറ്റ് നേരം മാത്രമേ എഡിറ്റ് ചെയ്യാന്‍ സൗകര്യമുണ്ടാവൂ.

അതേസമയം ഏത് ഉപകരണത്തില്‍ നിന്നാണോ സന്ദേശം അയച്ചത് അതേ ഉപകരണത്തില്‍ നിന്ന് മാത്രമേ സന്ദേശം എഡിറ്റ് ചെയ്യാനാവൂ. എഡിറ്റ് ചെയ്ത സന്ദേശങ്ങള്‍ക്കൊപ്പം 'എഡിറ്റഡ്' എന്ന ലേബലുണ്ടാവും.

അടിസ്ഥാനപരമായി സന്ദേശങ്ങളില്‍ വരുന്ന പിഴവുകള്‍ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ്പ് എഡിറ്റ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 15 മിനിറ്റ് സമയപരിധി നല്‍കിയിരിക്കുന്നതും ഇക്കാരണത്താലാണെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമേ എഡിറ്റ് ചെയ്യാനാവൂ. ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമായേക്കും.

WEB DESK
Next Story
Share it