Begin typing your search...

ടെസ്‌ലയുടെ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ'; മുട്ട പുഴുങ്ങും ഡാൻസ് കളിക്കും റോബോട്ട്; ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് കമ്പനി

ടെസ്‌ലയുടെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ; മുട്ട പുഴുങ്ങും ഡാൻസ് കളിക്കും റോബോട്ട്; ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് കമ്പനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളെ വിസ്മയിപ്പിച്ച ചിത്രമാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ'. സുരാജ് അവതരിപ്പിക്കുന്ന വൃദ്ധനായ കഥാപാത്രത്തെ ശുശ്രുഷിക്കാൻ വിദേശത്തുജോലിയുള്ള മകൻ (സൗബിൻ) റോബോട്ടിനെ എത്തിക്കുന്നു. തുടർന്ന് റോബോട്ടും വൃദ്ധനും തമ്മിലുള്ള രസകരമായ സംഭവമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ കാലമാണ് വരാൻ പോകുന്നത്. ഭാവിയിൽ പല കാര്യങ്ങളിലും മനുഷ്യനെ പൂർണമായും സഹായിക്കാനെത്തുക യന്ത്രമനുഷ്യന്മാരായിരിക്കും.

ടെസ്‌ല കമ്പനി ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുകയാണ്. ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ടിനെ അവതരിപ്പിച്ചത്. ഈ വർഷം ആദ്യം എഐ ദിനത്തിൽ റോബോട്ടിൻറെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചിരുന്നു. ഇതിൽനിന്ന് വലിയ മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളിച്ചതാണ് ഒപ്റ്റിമസ് ജെൻ-2 എന്ന പുതിയ വേർഷൻ.

ഒപ്റ്റിമസ് ജെൻ-2 പുതിയ വീഡിയോയയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മുട്ട പുഴുങ്ങുന്നതു മുതൽ റോബോട്ട് ഡാൻസ് കളിക്കുന്നതുവരെ വീഡിയോയിൽ കാണാൻ കഴിയും. യന്ത്രമനുഷ്യൻറെ വീഴാതെ നിൽക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യനു പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടെസ്ല ഒപ്റ്റിമസ് ജെൻ-2 ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുന്നത്.

ടെസ്ലയുടെ നിർമാണ ജോലികളിൽ ഈ റോബോട്ട് ഉപയോഗിച്ച് തുടങ്ങും. എന്നാൽ റോബോട്ടിൻറെ ബാലൻസ്, ഗതി നിർണയം, ഭൗതികലോകവുമായുള്ള ഇടപെടൽ തുടങ്ങിയവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകൾ സജ്ജീകരിക്കേണ്ടതുണ്ട്. ഇതിനായി ഡീപ്പ് ലേണിങ്, കംപ്യൂട്ടർ വിഷൻ, മോഷൻ പ്ലാനിങ്, കൺട്രോൾ, മെക്കാനിക്കൽ, സോഫ്റ്റ് വെയർ എൻജിനീയർമാരെ നിയമിക്കാനൊരുങ്ങുകയാണ് ടെസ്‌ല.

WEB DESK
Next Story
Share it