ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ പ്രതിഭാസം ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പൂർണ്ണചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രൻ ഏറ്റവും അടുത്ത ദൂരത്തിൽ എത്തുന്ന ഈ സമയം, ചന്ദ്രൻ സാധാരണ പൗർണ്ണമിയേക്കാൾ വലുതും തിളക്കമുള്ളതുമായി തോന്നും.
ഡിസംബർ മാസത്തിലെ ഈ പൂർണ്ണചന്ദ്രൻ ‘കോൾഡ് മൂൺ’ എന്നും അറിയപ്പെടുന്നുണ്ട്. സാധാരണ പൗർണ്ണമിയേക്കാൾ ഏകദേശം 10% അധികം വലുപ്പവും മികച്ച തിളക്കവും ഈ സൂപ്പർമൂണിന് ഉണ്ടാകും. ഇന്ന് വൈകുന്നേരം, സൂര്യൻ അസ്തമിക്കുന്നതോടെ കിഴക്കൻ ആകാശത്ത് ചന്ദ്രൻ ഉദിച്ചുയരും, ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ ദൃശ്യം വ്യക്തമായി കാണാൻ സാധിക്കും. ഇന്ന് വൈകുന്നേരം ഏഴുമണിയോടെ ഇന്ത്യയിൽ സൂപ്പർമൂൺ ദൃശ്യമാകും. നാളെ രാവിലെ എട്ടിനും ഒൻപതിനും ഇടയിൽ വരെയും ഈ പ്രതിഭാസം കാണാനാകും
ഈ വർഷം ഒക്ടോബറിലും നവംബറിലും സൂപ്പർമൂൺ പ്രതിഭാസം ദൃശ്യമായിരുന്നു. ഇന്ന് കാണുന്നത് ഈ വർഷത്തെ മൂന്നാമത്തെയും അവസാനത്തെയും സൂപ്പർമൂൺ ആയിരിക്കും. മറ്റൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ തന്നെ ഈ മനോഹരമായ ആകാശക്കാഴ്ച നഗ്നനേത്രങ്ങൾ കൊണ്ട് ആസ്വദിക്കാൻ സാധിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

