എ.ഐ സെർച്ച് രാജാവായി ജെമിനി: ചാറ്റ് ജി.പി.ടിയെ മറികടന്ന് ഇന്ത്യയിൽ ഒന്നാമത്

2025-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ടൂൾ എന്ന റെക്കോർഡ് ഗൂഗിളിന്റെ ജെമിനി എ.ഐക്ക് സ്വന്തമായി. ഇതോടെ എ.ഐ മേഖലയിൽ ജെമിനി ചാറ്റ് ജി.പി.ടിയെയും പെർപ്ലെക്സിറ്റിയെയും പിന്നിലാക്കി ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചു. ഗൂഗിളിന്റെ വാർഷിക സെർച്ച് റിപ്പോർട്ടുകൾ അനുസരിച്ച്, സർഗ്ഗാത്മകതക്കും ഉൽപ്പാദനക്ഷമതക്കും വേണ്ടിയുള്ള പുതിയ എ.ഐ. പ്ലാറ്റ്‌ഫോമുകൾ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്നതായി ഈ പഠനം സൂചിപ്പിക്കുന്നു.

2025-ലെ പൊതുവായ ട്രെൻഡിങ് സെർച്ചുകളിൽ ഐ.പി.എൽ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ, രണ്ടാം സ്ഥാനത്താണ് ജെമിനി ഇടംപിടിച്ചിരിക്കുന്നത്. നിത്യജീവിതത്തിൽ എ.ഐ. എത്രത്തോളം പ്രാധാന്യം നേടിക്കഴിഞ്ഞു എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. എ.ഐ.യുമായി ബന്ധപ്പെട്ട ട്രെൻഡിങ് സെർച്ചുകളും ട്രെൻഡുകളും. ഗൂഗിൾ പുറത്തുവിട്ട എ.ഐയുമായി ബന്ധപ്പെട്ട ഏറ്റവും ട്രെൻഡിങ് സെർച്ചുകളുടെ പട്ടികയിൽ ഗൂഗിൾ ജെമിനി ഒന്നാം സ്ഥാനത്തും ജെമിനി എ.ഐ ഫോട്ടോ രണ്ടാം സ്ഥാനത്തും ഗ്രോക്ക് മൂന്നാം സ്ഥാനത്തും ഡീപ്സീക്ക് നാലാം സ്ഥാനത്തും പെർപ്ലെക്സിറ്റി അഞ്ചാം സ്ഥാനത്തും ഗൂഗിൾ എ.ഐ സ്റ്റുഡിയോ ആറാം സ്ഥാനത്തും ചാറ്റ് ജി.പി.ടി ഏഴാം സ്ഥാനത്തും ഇടം നേടി.

കൂടാതെ, ഇന്ത്യയിലെ പ്രധാന എ.ഐ. ട്രെൻഡുകളിൽ ജെമിനി ട്രെൻഡ് ഒന്നാം സ്ഥാനത്തും ഗിബ്ലി ട്രെൻഡ് രണ്ടാം സ്ഥാനത്തും ത്രിഡി മോഡൽ ട്രെൻഡ് മൂന്നാം സ്ഥാനത്തും ജെമിനി സാരി ട്രെൻഡ് നാലാം സ്ഥാനത്തും ആക്ഷൻ ഫിഗർ ട്രെൻഡ് അഞ്ചാം സ്ഥാനത്തും എത്തി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply