വിശാഖപട്ടണത്ത് വമ്പൻ എഐ ഡാറ്റാ സെന്റർ, ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ

ഇന്ത്യയിൽ എഐ ഹബ്ബ് സ്ഥാപിക്കുന്നതിനായി അടുത്ത 5 വർഷം 1500 കോടി യുഎസ് ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ. അദാനി ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഉൾപ്പെടുന്ന പദ്ധതികൾക്കാണ് ഗൂഗിൾ വൻതുക നിക്ഷേപിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന എഐ ഹബ്ബ് അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഹബ്ബായിരിക്കും.

1-ജിഗാവാട്ട് ഡാറ്റാ സെന്റർ ക്യംപസ്, വലിയ ഊർജ്ജ സ്രോതസ്സുകൾ, വിപുലീകരിച്ച ഫൈബർ-ഒപ്റ്റിക് നെറ്റ്വർക്ക് എന്നിവയാണ് പദ്ധതിലുള്ളതെന്നു ഗൂഗിൾ പറഞ്ഞു. യുഎസിന് പുറത്ത് തങ്ങൾ നിക്ഷേപിക്കാൻ പോകുന്ന ഏറ്റവും വലിയ എഐ ഹബ്ബാണിതെന്ന് ഔപചാരിക കരാറിൽ ഒപ്പുവെക്കുന്ന പരിപാടിയിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026 ന് മുന്നോടിയായി ഗൂഗിൾ സംഘടിപ്പിച്ച ചെയ്ത ‘ഭാരത് എഐ ശക്തി’ എന്ന പരിപാടിയിലാണ് പ്രഖ്യാപനം. ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

വിശാഖപട്ടണത്ത് ആദ്യത്തെ ഗൂഗിൾ എഐ ഹബ്ബ് യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും തങ്ങളുടെ പ്രമുഖ സാങ്കേതികവിദ്യ എത്തിച്ച് രാജ്യത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും,’ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സ് പോസ്റ്റിൽ പറഞ്ഞു. അദാനി എന്റർപ്രൈസസും സംയുക്ത സംരംഭമായ അദാനികോൺഎക്സും വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ക്യംപസും പുതിയ ഗ്രീൻ എനർജി ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply