വാഹനം നിൽക്കാനായി ബ്രേക്ക് പെഡലിൽ അങ്ങേയറ്റം വരെ ചവിട്ടേണ്ടി വരുന്നുണ്ടെങ്കിൽ അതൊരു അപായ സൂചനയാണ്. ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. അവയൊന്ന് അറിയാം
ബ്രേക്ക് ഫ്ളൂയിഡ്
വാഹനങ്ങളിൽ എളുപ്പത്തിലും കാര്യക്ഷമമായും ബ്രേക്ക് പ്രവർത്തിക്കുന്നതിന് ബ്രേക്ക് ഫ്ളൂയിഡ് നിർണായകമാണ്. ബ്രേക്ക് ഫ്ളൂയിഡ് ഏതെങ്കിലും കാരണവശാൽ നഷ്ടമായാൽ അത് ബ്രേക്കിന്റെ പ്രവർത്തനത്തെ ബാധിക്കും. സാധാരണ ബ്രേക്ക് ഫ്ളൂയിഡുകൾക്ക് പ്രത്യേകിച്ച് നിറമൊന്നുമുണ്ടാവില്ല. വെളിച്ചെണ്ണയുടേയും മറ്റും കട്ടിയുള്ള ദ്രാവകമായിരിക്കും ഇത്. ഇത്തരം വസ്തുക്കളുടെ ചോർച്ച വാഹനത്തിലുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തുന്നത് നന്നായിരിക്കും.
മാസ്റ്റർ സിലിണ്ടർ
ബ്രേക്ക് ഫ്ളൂയിഡ് അമർത്തി ബ്രേക്ക് പ്രവർത്തിപ്പിക്കുന്നത് മാസ്റ്റർ സിലിണ്ടറാണ്. മാസ്റ്റർ സിലിണ്ടറിൽ തകരാറുണ്ടെങ്കിൽ ബ്രേക്ക് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നില്ല. ബ്രേക്ക് പെഡൽ അസാധാരണമാം വിധം താഴേക്കു പോവാനും ഈയൊരു കാരണം മതി.
ബ്രേക്ക് ബൂസ്റ്റർ
ശൂന്യമായ സ്ഥലത്ത സമ്മർദം കൂടി ചേർത്ത് ബ്രേക്ക് കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നത് ബ്രേക്ക് ബൂസ്റ്റർ വഴിയാണ്. ബ്രേക്ക് ബൂസ്റ്ററിൽ തകരാറുണ്ടായാൽ ബ്രേക്ക് പ്രവർത്തിപ്പിക്കാൻ വേണ്ടി കൂടുതൽ സമ്മർദം ചെലുത്തേണ്ടി വരും. ഇതും ബ്രേക്ക് പേഡൽ ചവിട്ടി പിടിക്കുന്നതിലേക്കു നയിച്ചേക്കാം.
ബ്രേക്ക് പെഡൽ അറ്റം വരെ ചവിട്ടേണ്ടി വരികയും പ്രത്യേകിച്ച് തകരാറുകളൊന്നും കണ്ടുപിടിക്കുകയും ചെയ്തില്ലെങ്കിൽ കുറ്റം നിങ്ങളുടെയാവാം. നിങ്ങളുടെ ഡ്രൈവിങ് ശീലങ്ങളിൽ വരുത്തുന്ന മാറ്റം കൊണ്ടു മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം സാധ്യമാവുകയുള്ളൂ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

