റോബോട്ടിനെ നടക്കാൻ പഠപ്പിച്ചാൽ പതിനായരങ്ങൾ സമ്പാതിക്കാം. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കമ്പനിയുടെ പുതിയ ഓഫറാണിത്. അവരുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയില്‍ നടക്കാന്‍ പഠപ്പിക്കുന്നതിനാണ് ടെസ്‌ല ആളുകളെ അന്വേഷിക്കുന്നത്. 5.7 ഇൻഞ്ചിനും 5.11 ഇൻഞ്ചിനും ഇടയിൽ ഉയരമുള്ള ആളുകളെയാണ് ആവശ്യം. ശരീര ചലനം പകര്‍ത്താന്‍ കഴിവുള്ള മോഷന്‍ കാപ്ചര്‍ വസ്ത്രങ്ങളും വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളുമൊക്കെ ധരിച്ചാണ് റോബോട്ടിനെ പരിശീലിപ്പിക്കേണ്ടത്.
ഈ വസ്ത്രം ധരിച്ച് ഭാരം എടുക്കുന്നത് ഉള്‍പ്പടെയുള്ള പല ജോലികളും ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ നേരം ചെയ്യാന്‍ തയ്യാറായിരിക്കണം. മണിക്കൂറിന് 25 ഡോളര്‍ എന്നുവച്ചാൽ 2098 രൂപ 48 ഡോളര്‍ അതായത് 4028 രൂപ വരെ കിട്ടിയേക്കും. അപ്പോൾ ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ കുറഞ്ഞത് 175 ഡോളര്‍ അഥവാ 14190 രൂപ കിട്ടും. തീർന്നില്ല ഇതിന് പുറമെ ബോണസുകളും ഓഹരികള്‍ പോലെ അധിക ആനുകൂല്യങ്ങളും ലഭിക്കും. 2025 ല്‍ ടെസ്‌ല ഫാക്ടറികള്‍ക്കായി ഒപ്റ്റിമസിനെ ഉപയോഗിക്കാനും 2026 ആകുമ്പോളേക്കും റോബോട്ടുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

