നമ്പർ സേവ് ചെയ്യാതെ കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

വാട്‌സ്ആപ്പിൽ ആരെയെങ്കിലും ഫോണ്‍ വിളിക്കണമെങ്കിൽ അതിനു മുൻപ് അവരുടെ മൊബൈൽ നമ്പർ സ്മാർട്ട്‌ഫോണിൽ നൽകേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ കോണ്‍ടാക്ട്‌സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. എന്നാൽ എപ്പോഴാകും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്നകാര്യം വ്യക്തമാക്കിയിട്ടില്ല.

ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ച് വോയ്‌സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പുതിയ ഫീച്ചർ വരുന്നത് ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തും. ഇൻ ആപ്പ് ഡയലർ കൂടാതെ കോൺടാക്റ്റുകളും ഗ്രൂപ്പുകളും ക്രമീകരിക്കാനുള്ള ഒരു ഓപ്ഷനും ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് തയാറാക്കുന്നുണ്ട് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനുശേഷം യൂസർമാരിലേക്ക് ഈ ഫീച്ചറെത്തും. ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാണ് ഇവിടെയും കോളുകൾ നടക്കുക. കോണ്‍ടാക്ട്‌സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply