ഈ വർഷം വാട്സ്ആപ്പ് പൂട്ടിട്ടത് 67 ലക്ഷം അക്കൗണ്ടുകൾക്ക്. ജനുവരി 1 മുതൽ 31 വരെയുള്ള കാലയളവിലാണ് 67 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചത്. 2021-ലെ ഐടി ചട്ടങ്ങൾ അനുസരിച്ചാണ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി.
ഉപഭോക്താക്കൾ ആരെങ്കിലും റിപ്പോർട്ട് ചെയ്തതിനു മുൻപ് സുരക്ഷയെ മുൻനിർത്തി 13.50 അക്കൗണ്ടുകളാണ് വാട്സ്ആപ്പ് സ്വമേധയാ നിരോധിച്ചിരിക്കുന്നത്. നിലവിൽ, രാജ്യത്ത് 50 കോടി വാട്സ്ആപ്പ് ഉപഭോക്താക്കളാണ് ഉള്ളത്.
ജനുവരിയിൽ മാത്രം സുരക്ഷയുമായി ബന്ധപ്പെട്ട 15000 പരാതികളാണ് വാട്സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. അതേസമയം, 2023 ഡിസംബറിൽ 69 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്.
തട്ടിപ്പുകളും മറ്റും വാട്സ്ആപ്പ് വഴി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്പനിയുടെ തീരുമാനം. ഇത്തരത്തിൽ എല്ലാ മാസവും നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ വാട്സ്ആപ്പ് പങ്കുവയ്ക്കാറുണ്ട്. ദുരുപയോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഉപയോഗിക്കുന്ന എൻഡ്-ടു-എൻഡ് ചെയ്ത സന്ദേശമയയ്ക്കൽ സേവനത്തിൽ വാട്സ്ആപ്പ് മുൻപന്തിയിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

