ഇൻസ്റ്റഗ്രാം ഡി.എം കുത്തിവരകൾ കൊണ്ട് നിറഞ്ഞു; പുതിയ ‘ഡ്രോ ഫീച്ചർ’ അവതരിപ്പിച്ചു

ഇൻസ്റ്റഗ്രാം, തങ്ങളുടെ ഡയറക്ട് മെസേജിംഗ് (ഡി.എം.) വിഭാഗത്തിൽ പുതിയ ‘ഡ്രോ ഫീച്ചർ’ അവതരിപ്പിച്ചു. ഈ നൂതന ഫീച്ചർ ഉപയോക്താക്കൾക്കിടയിൽ തരംഗമായിരിക്കുകയാണ്. സ്റ്റിക്കറുകളുടെയും ഇമോജികളുടെയും അതിപ്രസരത്തിൽ നിന്നും മാറി, സ്വന്തം കൈയക്ഷരത്തിലും വരകളിലുമുള്ള ക്രിയാത്മക പ്രതികരണങ്ങൾ നൽകാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. യുവതലമുറ (Gen Z) ഉൾപ്പെടെയുള്ളവർ ഈ ഫീച്ചർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

എളുപ്പത്തിൽ വരയ്ക്കാം, പ്രതികരിക്കാം

  • ഡ്രോ ഫീച്ചർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്:
  • ചാറ്റ് ബോക്സ് തുറന്ന് താഴെ കാണുന്ന പ്ലസ് (+) ഐക്കൺ ക്ലിക്കുചെയ്യുക.
  • അതിൽ നിന്ന് ‘ഡ്രോ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • തുടർന്ന് ഇഷ്ടമുള്ള രീതിയിൽ ചിത്രങ്ങൾ വരയ്ക്കാനും എഴുതാനും സാധിക്കും. അയക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ മുകളിൽ പോലും വരകൾ നൽകാൻ സൗകര്യമുണ്ട്.
  • സ്‌ക്രീനിന്റെ ഇടതുവശത്തുള്ള സ്ലൈഡർ ഉപയോഗിച്ച് വരയുടെ കനവും വലിപ്പവും ക്രമീകരിക്കാം.
  • വരച്ചു കഴിഞ്ഞാൽ ‘സെന്റ്’ ബട്ടൺ ക്ലിക്കുചെയ്യുന്നതോടെ നിങ്ങളുടെ വരകൾ സ്വീകർത്താവിന്റെ ചാറ്റ് ബോക്‌സിൽ പ്രത്യക്ഷമാകും.
  • ഈ പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം സ്റ്റോറികളിലെ ഡ്രോ ടൂളിന് സമാനമാണ്. സുഹൃത്തുക്കൾ അയക്കുന്ന റീലുകൾക്കും വീഡിയോകൾക്കും നേരിട്ട് റിയാക്ഷനായി ചിത്രങ്ങൾ വരച്ച് നൽകാൻ ഇത് ഉപയോഗിക്കാം.

നിയന്ത്രണവും എഡിറ്റിംഗും

വരച്ച ചിത്രങ്ങൾ അയച്ച ശേഷം അതിൽ ലോങ് പ്രസ്സ് ചെയ്താൽ, ‘ഹൈഡ് ഓൾ’ അല്ലെങ്കിൽ ‘ഡിലീറ്റ്’ ഓപ്ഷനുകൾ ഉപയോഗിച്ച് വരകൾ ഒളിപ്പിക്കാനോ പൂർണ്ണമായും നീക്കം ചെയ്യാനോ സാധിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ‘ക്ലോസ് ഐക്കൺ’ ക്ലിക്ക് ചെയ്ത് വീണ്ടും വരയ്ക്കാനുള്ള സൗകര്യവും ഉണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply