മെറ്റ എഐ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ നിങ്ങളോട് മെറ്റ എഐ സംസാരിക്കുന്നത് ഹോളിവുഡ് താരങ്ങളായ ജോണ്‍ സിനയുടെയോ ജൂഡി ഡെഞ്ചിന്റെയോ ശബ്ദത്തിലാണെങ്കിലോ? അതേ മെറ്റ എഐയിൽ പുതിയ ഓഡിയോ ഫീച്ചര്‍ വരികയാണ്. ഇതിനായി ജൂഡി ഡെഞ്ച്, ക്രിസ്റ്റെന്‍ ബെല്‍, ജോണ്‍ സിന, ഓക്വാഫിന, കീഗന്‍ മൈക്കല്‍ കീ തുടങ്ങിയവരുമായി കമ്പനി ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബർ 25ന് ആരംഭിക്കുന്ന മെറ്റയുടെ കണക്ട് കോണ്‍ഫറന്‍സില്‍ പുതിയ ഓഡിയോ ഫീച്ചറുകള്‍ അവതരിപ്പിക്കും. ഇങ്ങനെ താരങ്ങളുടെ ശബ്ദം എഐയ്ക്ക് നല്‍കുന്നത് അതിന്റെ ഉപയോഗം കൂട്ടുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരിക്കും ഈ ഓഡിയോ ഫീച്ചര്‍.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ മെറ്റയുടെ ആപ്പുകളില്‍ ഉടനീളം യുഎസിലും മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന വിപണികളിലും സെലിബ്രിറ്റി വോയ്സുകള്‍ ഈ ആഴ്ച എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

