ഇനി മുതൽ ആപ് സ്റ്റോറിന് പുറത്ത് നിന്നും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റവുമായി ആപ്പിള്‍

ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ ഇതര സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരമൊരുക്കി ആഗോള ടെക് ഭീമൻമാരായ ആപ്പിൾ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം.

ഐ-ഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും ഇനി സാധിക്കും. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐ-ഫോൺ യൂസർമാർക്കാണ് ആപ് സ്റ്റോറിനു പുറമെ ഇതര സ്‌റ്റോറുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാവുക.

ഐ.ഒ.എസ് 17.4 വേർഷനിലുള്ള യൂസർമാർക്കാണ് ഈ സേവനം ലഭ്യമാവുക. എന്നാൽ ഡിവൈസിൽ ഇവ ഉപയോഗിക്കണമെങ്കിൽ ആപ്പിളിന്റെ അനുമതി വേണമെന്ന് മാത്രം. ആപ്പിളിന്റെ സൈബർ സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply