ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. സമുദ്രത്തിൽ നിന്ന് തൊടുക്കാവുന്ന ദീർഘദൂര പ്രഹര ശേഷിയുള്ള മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഐഎൻഎസ് സൂറത്തിലായിരുന്നു നാവികസേനയുടെ പരീക്ഷണം. ലേസർ നിയന്ത്രിത മിസൈൽ പരീക്ഷണമാണ് നടത്തിയത്. നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിക്രാന്തിലായിരുന്നു മിസൈൽ പരീക്ഷണം. ഇന്ത്യയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ഇസ്രായേലുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലിന് 70 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. കടലിലൂടെ നീങ്ങുന്ന ശത്രുവിനെ ഈ മിസൈല്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന്…

Read More

ചൈ​നീ​സ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് മൂ​ന്ന് യാ​ത്രി​ക​ർ ഇ​ന്ന് പു​റ​പ്പെ​ടും

ചൈ​നീ​സ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള മൂ​ന്ന് സ​ഞ്ചാ​രി​ക​ൾ വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടും. ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി നി​ല​യ​ത്തി​ലു​ള്ള മൂ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ക​ര​മാ​യാ​ണ് ഇ​വ​ർ പോ​കു​ന്ന​ത്. ബെ​യ്ജി​ങ് സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.17നാ​ണ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ജി​യു​ഖ്വാ​ൻ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ​യും വ​ഹി​ച്ചു​ള്ള ഷെ​ൻ​ഷൗ-20 പേ​ട​കം പു​റ​പ്പെ​ടു​ക.

Read More

അറബിക് സാക്ഷരതയുള്ള AI ഉപകരണം വികസിപ്പിക്കാൻ ദുബായ്, ആക്സസ് ചെയ്യാവുന്ന എൽഎൽഎമ്മുകൾക്കായി സംരംഭങ്ങൾ ആരംഭിക്കുന്നു

അറബ് ലോകത്തെ മികച്ച രീതിയിൽ സാഹചര്യവൽക്കരിക്കുന്നതിനായി ഒരു അറബി-സാക്ഷരതയുള്ള AI ഉപകരണം വികസിപ്പിക്കുമെന്നും വികസനത്തെ സഹായിക്കുന്നതിനായി നിരവധി സംരംഭങ്ങൾ ആരംഭിക്കുമെന്നും ദുബായ് മീഡിയ അക്കാദമി (DMA) പ്രഖ്യാപിച്ചു. ഈ സംരംഭത്തിന്റെ ആദ്യപടിയായി, ആക്സസ് ചെയ്യാൻ കഴിയാത്ത വലിയ ഭാഷാ മോഡലുകളുടെ (LLMs) പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള അറബി മാധ്യമ സ്ഥാപനങ്ങൾ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് വിദഗ്ധർ എന്നിവരുമായി DMA ഒരു പഠനം നടത്തി. ഏപ്രിൽ 21 മുതൽ ഏപ്രിൽ 25 വരെ നീണ്ടുനിൽക്കുന്ന…

Read More

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; ഗൂഗിളില്‍ നിന്നെന്ന പേരിലുള്ള ഇമെയില്‍ ഓപ്പണ്‍ ചെയ്യരുത്

പുതിയതും അത്യന്തം അപകടകരവുമായ സൈബർ ആക്രമണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിൾ രം​ഗത്ത്. ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സൈബർ ആക്രമണം. സുരക്ഷാ പരിശോധനകൾ മറികടക്കുന്ന ഫിഷിംഗ് ക്യാംപയിനിലൂടെ സ്വീകർത്താക്കളെ കബളിപ്പിച്ച് അക്കൗണ്ട് ക്രെഡൻഷ്യലുകൾ കൈക്കലാക്കുന്ന പുതിയ തട്ടിപ്പിന്‍റെ ചുരുളഴിക്കുന്നതാണ് ഈ മുന്നറിയിപ്പ്. ഗൂഗിൾ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വരുന്നതായി തോന്നുന്ന ഇമെയിലുകൾക്ക് മറുപടി നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഉപയോക്താക്കളോട് ഗൂഗിൾ അഭ്യർത്ഥിക്കുന്നു. ഈ ഗുരുതര സൈബര്‍ തട്ടിപ്പ് പുറംലോകം അറിയുന്നത് സോഫ്റ്റ്‌വെയർ ഡെവലപ്പർ നിക്ക് ജോൺസൺ…

Read More

സെക്കൻഡിൽ 10 ഗിഗാബിറ്റ് വേഗം; ‘10ജി’ പരീക്ഷിച്ച് ചൈന

ലോകത്ത് നിലവിലുള്ള ഇന്റർനെറ്റ് സേവനങ്ങളേക്കാൾ വേഗമേറിയ ‘10ജി’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ഗിഗാബിറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിന് സമീപമുള്ള ഹെബെയ് പ്രവിശ്യയിലാണ് വാവേയും ചൈന യൂണികോമും ചേർന്ന് അതിവേഗ ബ്രോഡ്ബാൻഡ് പരീക്ഷിച്ചത്. പേര് 10ജി എന്നാണെങ്കിലും ഇത് 5ജി പോലെ ഇന്റർനെറ്റിലെ മറ്റൊരു തലമുറ മാറ്റമായി കണക്കാക്കാനാകില്ല. 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ഒരുക്കിയിട്ടുള്ളത്. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ഗിഗാബിറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക്…

Read More

റീൽസ് പങ്കുവെക്കൽ ഇനി കൂടുതൽ എളുപ്പം; ബ്ലെൻഡ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം

നമ്മളിൽ പലരും ഇൻസ്റ്റഗ്രാം റീലുകളാണ് വിനോദത്തിനായി ഉപയോഗിക്കുന്നത്. റീൽസിന്‍റെ വരവിനു ശേഷം സൗഹൃദം നിലനിർത്തുന്നതിനുള്ള മാർഗമായും യുവാക്കൾക്കിടയിൽ ഇവ സ്ഥാനം പിടിച്ചിട്ടുണ്ട്. റീൽസുകൾ കൂടുതൽ എളുപ്പത്തിൽ സുഹൃത്തുക്കളുമായി പങ്കിടാൻ കഴിയുന്ന പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇനി മുതൽ ഡയറക്ട് മെസേജിലൂടെ റീൽസുകൾ പങ്കുവെക്കേണ്ട ആവശ്യമില്ല. പകരം റീൽസിനായി പുതിയ ഫീഡ് ലഭിക്കുന്നു. നിങ്ങള്‍ക്കും സുഹൃത്തിനും മാത്രമായോ നിങ്ങള്‍ക്കോ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കോ പ്രത്യേകം റീല്‍സ് ഫീഡ് പങ്കിടാനാവുന്ന ഫീച്ചര്‍ ആണിത്. ഓരോ വ്യക്തിക്കും പ്രത്യേകമായുള്ള ഉള്ളടക്ക…

Read More

ഐഎസ്ആര്‍ഒ സ്‌പേഡെക്‌സ് ദൗത്യം; രണ്ടാം ഡോക്കിങ്ങും വിജയം

ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ‘ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്’ ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സില്‍ കുറിച്ചു. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന് രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും 2025 മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്ക്…

Read More

ഭാവിയെക്കുറിച്ച് രാജ്യാന്തര ചർച്ചകൾ; ദുബായ് എഐ വീക്ക് ഇന്നുമുതൽ

ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അനന്ത സാധ്യതകളും ഭാവിയും ചർച്ച ചെയ്യുന്ന പ്രഥമ ദുബായ് എഐ വീക്കിന് ഇന്ന് എമിറേറ്റ്‌സ് ടവേഴ്‌സിൽ തുടക്കമാകും. 5 ദിവസം നീണ്ടുനിൽക്കുന്ന നിർമിതബുദ്ധി വാരത്തിന് ചുക്കാൻ പിടിക്കുന്നത് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനാണ്. ഇന്ത്യ ഉൾപ്പെടെ 100 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും വ്യവസായ പ്രമുഖരും ഉൾപ്പെടെ പതിനായിരത്തിലേറെ പേർ എഐ വാരാഘോഷത്തിൽ പങ്കെടുക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…

Read More

വീണ്ടും മാനത്ത് ചരിത്രമെഴുതി ഐഎസ്ആർഒ; രണ്ടാം സ്‌പേഡെക്‌സ് ഡോക്കിംഗ് പരീക്ഷണവും വിജയം

ബെംഗളൂരു: ഐഎസ്ആർഒയുടെ രണ്ടാം സ്‌പേഡെക്‌സ് (SPADEX) ഡോക്കിംഗ് പരീക്ഷണവും വിജയം. കാത്തിരിപ്പ് അവസാനിപ്പിച്ച് ബഹിരാകാശത്ത് വച്ച് സ്‌പെഡെക്‌സ് ഉപഗ്രഹങ്ങൾ വീണ്ടും ഒത്തുചേർന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രൊയുടെ പരീക്ഷണമാണ് സ്‌പേഡെക്‌സ് എന്നറിയപ്പെടുന്നത്. 2025 ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഐഎസ്ആർഒ വിജയിപ്പിച്ചത്. ഇതിന് ശേഷം മാർച്ച് 13ന് ഉപഗ്രഹങ്ങളെ വേർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളെ ഇസ്രൊ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർത്തിരിക്കുകയാണ്. ഈ ഉപഗ്രഹങ്ങളുടെ അടുത്ത പരീക്ഷണം രണ്ട് ആഴ്ചകൾക്കുള്ളിൽ…

Read More

ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്

ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്കിന്റെ ഈ പ്രഖ്യാപനം. നരേന്ദ്ര മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമാനമുള്ള കാര്യമാണെന്നും മസ്ക് പറഞ്ഞു. വെള്ളിയാഴ്ച മസ്കും മോദിയും തമ്മിൽ ടെലികോൺഫറൻസ് നടത്തിയിരുന്നു. ടെക്നോളജി, ഇന്നോവേഷൻ, സ്​പേസ്, മൊബിലിറ്റി എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എക്സിലൂടെയായിരുന്നു നരേന്ദ്ര മോദി ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ ഫെബ്രുവരിയിൽ യു.എസ് സന്ദർശനം നടത്തിയപ്പോൾ മോദി മസ്കിനെ കണ്ടിരുന്നു. മസ്ക് മക്കളോടൊപ്പമാണ്…

Read More