Headlines

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; നിർണ്ണായക തെളിവ് അമ്പലപ്പുഴ പൊലീസിന് കൈമാറി

വയറ്റിൽ കത്രിക കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഉഷ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയോടെ നടന്ന ശസ്ത്രക്രിയയിലൂടെയാണ് വയറ്റിൽ കുടുങ്ങിക്കിടന്ന കത്രിക പുറത്തെടുത്തത്. കേസിൽ നിർണ്ണായക തെളിവായ ഈ കത്രിക അമ്പലപ്പുഴ ഡിവൈഎസ്പിക്ക് ഉടൻ തന്നെ കൈമാറി.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിയത്. ശസ്ത്രക്രിയ സമയത്ത് കളമശേരി മെഡിക്കൽ കോളേജിലെ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. പുറത്തെടുത്ത കത്രിക നിലവിൽ ഈ കേസിലെ പ്രധാന തൊണ്ടിമുതലായതിനാലാണ് പോലീസ് നടപടികൾ വേഗത്തിലാക്കി ഡിവൈഎസ്പിക്ക് കൈമാറിയത്.

ഗുരുതരമായ ഈ ചികിത്സാ പിഴവിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply