Headlines

ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം: സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകും.

വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് അതിസങ്കീർണ്ണമായ ശസ്ത്രക്രിയ ആയിരിക്കുമെന്നാണ് മെഡിക്കൽ ബോർഡിന്റെ നിലവിലെ വിലയിരുത്തൽ. ഗൈഡ് വയർ ധമനികളോട് ഒട്ടിച്ചേർന്ന് നിൽക്കുന്നതിനാലാണ് ഇത്. എങ്കിലും വയർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത് സുമയ്യക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എന്നും ബോർഡ് വിലയിരുത്തുന്നു.

എന്നാൽ തനിക്ക് ശ്വാസംമുട്ടൽ അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചിട്ടുള്ളത്. ബോർഡിന്റെ കണ്ടെത്തലുകൾ സുമയ്യയെ ബോധ്യപ്പെടുത്താനും അവരുടെ ആരോഗ്യസ്ഥിതി വീണ്ടും പരിശോധിക്കാനുമാണ് ഇന്നത്തെ കൂടിക്കാഴ്ച. 2023 മാർച്ചിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടയിലാണ് സുമയ്യയുടെ നെഞ്ചിൽ വയർ കുടുങ്ങിയത്.

Leave a Reply