2024 സിയറ്റ് മികച്ച ടി20 ബാറ്റർ പുരസ്‌കാരം സഞ്ജു സാംസണ്; ബൗളറായി വരുൺ ചക്രവർത്തി

2024 വർഷത്തെ സിയറ്റ് ടി20 ബാറ്റർ പുരസ്‌കാരം സഞ്ജു സാംസൺ സ്വന്തമാാക്കി. ടി20 ഫോർമാറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാർഡിന് അർഹനാക്കിയത്. ബ്രയാൻ ലാറ, രോഹിത് ശർമ എന്നിവരെല്ലാം അടങ്ങുന്ന ചടങ്ങിൽ സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങി.

ടി20 ഫോർമാറ്റിലെ മികച്ച ബൗളറായി വരുൺ ചക്രവർത്തി തെരഞ്ഞെടുക്കപ്പെട്ടു. 2024ൽ 13 മത്സരങ്ങളിൽ നിന്ന് 436 റൺസ് സാംസൺ നേടിയിട്ടുണ്ട്, അതിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടും. 2025-ൽ ഇതുവരെ ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടെ 183 റൺസ് താരം നേടിയിട്ടുണ്ട്. മൊത്തത്തിൽ, 49 ടി20 മത്സരങ്ങളിൽ നിന്ന് 147.98 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ 993 റൺസാണ് സഞ്ജു നേടിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply