മിഷേൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ ടി20 ക്രിക്കറ്റിൽ നിന്ന് സ്റ്റാർക്ക് നേരത്തെ വിരമിച്ചതിനാൽ ടി20 പരമ്പരയിൽ കളിക്കില്ല. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മികച്ച ആഭ്യന്തര പ്രകടനങ്ങളുടെ ബലത്തിൽ മാറ്റ് റെൻഷാ ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. ദക്ഷിണാഫ്രിക്കക്കെതിരായ ടീമിൽ നിന്ന് മാർനസ് ലാബുഷെയ്ൻ, ഷോൺ ആബട്ട്, ആരോൺ ഹാർഡി, മാത്യു കുനെമാൻ എന്നിവരെ ഒഴിവാക്കി.
പരിക്കേറ്റ ഗ്ലെൻ മാക്സ്വെല്ലിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. നഥാൻ എല്ലിസും ജോഷ് ഇംഗ്ലിസും ടി20 ടീമിൽ തിരിച്ചെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഒക്ടോബർ 19-ന് പെർത്തിൽ ആരംഭിക്കും. ഷെഫീൽഡ് ഷീൽഡ് മത്സരങ്ങൾ കാരണം വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ആദ്യ ഏകദിനത്തിൽ കളിക്കാനാവില്ല.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീം:
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്‌സ് ക്യാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീം:
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

