മാനേജ്മെന്റിനെ വിമർശിച്ചു; റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്

മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ ക്ലബ് പുറത്താക്കി. ക്ലബ് മാനേജ്മെന്റിനെ പരസ്യമായി വിമർശിച്ച് മണിക്കൂറുകൾക്കകമാണ് അപ്രതീക്ഷിത നടപടി. ഇതോടെ ഓൾഡ് ട്രാഫോർഡിലെ 14 മാസം നീണ്ട അമോറിമിന്റെ കരിയറിന് അന്ത്യമായി. മാറ്റം അനിവാര്യമാണെന്നും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം വീണ്ടെടുക്കാനാണ് ഈ തീരുമാനമെന്നും ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ലീഡ്സ് യുനൈറ്റഡിനെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അമോറിം മാനേജ്മെന്റിനെതിരെ തിരിഞ്ഞത്. “ഞാൻ വെറുമൊരു കോച്ചാകാനല്ല വന്നത്, ക്ലബിന്റെ പൂർണ്ണ നിയന്ത്രണമുള്ള മാനേജറാകാനാണ്” എന്ന അമോറിമിന്റെ പ്രസ്താവന യുനൈറ്റഡ് അധികൃതരെ ചൊടിപ്പിച്ചു. മാനേജ്മെന്റ് നയങ്ങളോടുള്ള ഈ പരസ്യമായ വിയോജിപ്പാണ് ഉടൻ തന്നെ പുറത്താക്കലിലേക്ക് നയിച്ചത്.

അമോറിമിന് പകരമായി മുൻ യുനൈറ്റഡ് താരം ഡാരൻ ഫ്ലെച്ചറെ ക്ലബ് ഇടക്കാല പരിശീലകനായി നിയമിച്ചു. പുതിയ സ്ഥിരം പരിശീലകനെ കണ്ടെത്തുന്നത് വരെ ടീമിന്റെ ചുമതല ഫ്ലെച്ചർക്കായിരിക്കും. വോൾവ്‌സിനോടും ലീഡ്‌സിനോടും തുടർച്ചയായി സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡ് നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply