ചാമ്പ്യൻസ് ലീഗ്: ബെർണബ്യൂവിൽ റയൽ മാഡ്രിഡിന് കനത്ത വീഴ്ച; മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

തുടർച്ചയായ തോൽവികളോടെ പ്രതിസന്ധിയിലായ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ കനത്ത തിരിച്ചടി നേരിട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി.

ഈ തോൽവി കോച്ച് സാബി അലൻസോയുടെ ഭാവിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മത്സരത്തിൽ 28-ാം മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിൽ റയലാണ് ആദ്യം ലീഡ് നേടിയതെങ്കിലും, നികൊ ഒറീലിയുടെയും എർലിങ് ഹാലൻഡിന്റെയും ഗോളുകളിലൂടെ സിറ്റി ജയം ഉറപ്പിച്ചു.

ക്ലോസ് റേഞ്ചിൽ വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്ഹാമും അടക്കം റയൽ കളിക്കാർ പല സുവർണ്ണാവസരങ്ങളും നഷ്ടപ്പെടുത്തി. തോൽവിക്കുശേഷം ഗാലറിയിൽ ആരാധകർ അലൻസോക്കെതിരെ കൂക്കിവിളിച്ചത് മാനേജ്മെന്റിന് മുന്നിൽ സമ്മർദ്ദമുയർത്തുന്നു. ഞായറാഴ്ച ലാ ലിഗയിൽ അലാവസിനെതിരെയും തോൽക്കുകയാണെങ്കിൽ അലൻസോയുടെ വിധി നിർണായകമാകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply