ഐഎസഎൽ പ്രതിസന്ധിക്ക് പരിഹാരമായില്ല. ടൂർണമെൻറ് അനിശ്ചിതമായി വൈകും. പ്രശ്‌ന പരിഹാരത്തിനായി ഐഎസ്എലിന് മുമ്പ് സൂപ്പർ കപ്പ് നടത്താൻ ഇന്നലത്തെ യോഗത്തിൽ തീരുമാനമായി.ഇന്നലെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ലീഗിലെ 13 ടീം ഉടമകളും തമ്മിൽ നടത്തിയ ചർച്ചയാണ് മത്സരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനമാകാതെ പിരിഞ്ഞത്. ഇതിനിടെയാണ് ഐഎസ്എല്ലിന് മുമ്പ് സൂപ്പർ കപ്പ് നടത്തി തൽക്കാലം പ്രതിസന്ധി പരിഹരിക്കാൻ ധാരണയായത്.
സെപ്റ്റംബർ രണ്ടാം വാരം മുതൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾ തുടങ്ങാനാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമിക്കുന്നത്. 10 ദിവസത്തിനുള്ളിൽ വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നു എഐഎഫ്എഫ് അധ്യക്ഷൻ കല്യാൺ ചൗബെ വ്യക്തമാക്കി.ഈ സീസൺ ഐഎസ്എൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ സാധാരണയിൽ നിന്നു വ്യത്യസ്തമായി മത്സരങ്ങൾ വൈകിയേക്കാമെന്നും കല്യാൺ ചൗബെ പറഞ്ഞു.
ചില മാറ്റങ്ങളോടെയെങ്കിലും പോരാട്ടം നടത്താമെന്നാണ് കരുതുന്നതെന്നും ചൗബെ കൂട്ടിച്ചേർത്തു. സാധാരണയായി സീസൺ അവസാനത്തിലാണ് സൂപ്പർ കപ്പ് പോരാട്ടങ്ങൾ നടക്കാറുള്ളത്. നിലവിലെ പ്രതിസന്ധിക്കു അയവു വരുത്താനാണ് സൂപ്പർ കപ്പ് ആദ്യം നടത്താനുള്ള നീക്കം. എന്നാൽ ഐഎസ്എൽ നടക്കുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ സൂപ്പർ കപ്പ് നേരത്തെ നടത്തുന്നതുമായി സഹകരിക്കൂ എന്നാണ് ക്ലബുകളുടെ നിലപാട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

