ലോക ചാമ്പ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; മൂന്ന് ടി20 മത്സരങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയതിന്റെ ആഹ്ലാദത്തിനിടയിൽ, ഇന്ത്യൻ വനിതാ ടീം ശ്രീലങ്കയ്‌ക്കെതിരായ ടി20 പോരാട്ടങ്ങൾക്കായി തിരുവനന്തപുരത്ത് എത്തുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്. ഡിസംബർ 26, 28, 30 തീയതികളിലാണ് പോരാട്ടം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്താണ് നടക്കുക.

ഏകദിന ലോകകപ്പ് കിരീടം നേടിയ ശേഷം ഇന്ത്യൻ വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. ഈ പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം ജൂലൈയിലാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ടി20 പരമ്പര കളിച്ചത്. അന്ന് ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര ഇന്ത്യ 3-2 എന്ന നിലയിൽ സ്വന്തമാക്കിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply