വനിതാ ലോകകപ്പ്; പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ മുന്നോട്ട്

ഏഷ്യാകപ്പിന് പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ. 88 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക് പോരാട്ടം 159ൽ അവസാനിച്ചു. ദീപ്തി ശർമയും ക്രാന്തി ഗൗഡും ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌കോർ: ഇന്ത്യ 50 ഓവറിൽ 247, പാകിസ്താൻ: 43 ഓവറിൽ 159.

ഇന്ത്യയുടെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. അർധ സെഞ്ച്വറി നേടിയ സിദ്ര അമീന്(81) മാത്രമാണ് പിടിച്ചുനിൽക്കാനായത്. സ്‌കോർ ബോർഡിൽ ആറു റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ മുനീബ അലിയെ(2) നഷ്ടമായി. പിന്നാലെ സദാസ് ഷമാസും(6), ആലിയ റിയാസും(2) മടങ്ങി. എന്നാൽ നാലാം വിക്കറ്റിൽ സിദ്ര-അദാലിന പർവെയ്ഷ്(33) കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും ക്രാന്ദി ഗൗഡ് ഇന്ത്യയുടെ രക്ഷക്കെത്തി. 33 റൺസെടുത്ത നഥാലയെ രാധാ യാദവിന്റെ കൈകളിലെത്തിച്ചു. പിന്നാലെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കി.

നേരത്തെ ഹർലീൻ ഡിയോലളയുടെ(65 പന്തിൽ 46) ബാറ്റിങ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 20 പന്തിൽ 35 റൺസുമായി റിച്ച ഘോഷ് പുറത്താകാതെ നിന്നു. മെജീമ റോഡ്രിഗസ്(37 പന്തിൽ 32), സ്നേഹ് റാണ(23 പന്തിൽ 20) എന്നിവരും മികച്ച പിന്തുണ നൽകി. തുടർച്ചയായ രണ്ടാംജയത്തോടെ ഇന്ത്യ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply