ഇന്ത്യൻ വനിതകൾക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് നാല് വിക്കറ്റ് നഷ്ടം. സതാംപ്ടണിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ .. ഓവരിൽ നാലിന് .. എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് വേണ്ടി നതാലി സ്‌കിവർ ബ്രന്റ് 41 റൺസെടുത്തു. സോഫിയ ഡങ്ക്ളി (), ആലീസ് ഡേവിഡ്സൺഡ റിച്ചാർഡ്സ് () എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗത്, സ്നേഹ് റാണ എന്നിവർ രണ്ട് വിക്കറ്റെടുത്തു.
മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. സ്‌കോർബോർഡിൽ 20 റൺസുള്ളപ്പോൾ താമി ബ്യൂമോണ്ട് (5), ആമി ജോൺസ് (1) എന്നിവരുടെ വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. തുടർന്ന് എമ്മാ ലാംപ് (39) – സ്‌കിവർ സഖ്യം 71 റൺസ് കൂട്ടിചേർത്തു. എന്നാൽ ഇരുവരേയും പുറത്താക്കി സ്നേഹ് റാണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇനി സോഫിയ – റിച്ചാർഡ്സ് സഖ്യത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മൂുന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.
ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, ആമി ജോൺസ് (വ), എമ്മ ലാംബ്, നാറ്റ് സ്‌കൈവർ-ബ്രണ്ട് (ക്യാപ്റ്റൻ), സോഫിയ ഡങ്ക്ലി, ആലീസ് ഡേവിഡ്സൺ റിച്ചാർഡ്സ്, ഷാർലറ്റ് ഡീൻ, സോഫി എക്ലെസ്റ്റോൺ, കേറ്റ് ക്രോസ്, ലോറൻ ഫൈലർ, ലോറൻ ബെൽ.