മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി, തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ പോലീസിനെ സമീപിച്ചു.
കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ തൻ്റെ നൃത്ത പ്രകടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായി ഡോണയുടെ പരാതിയിൽ പറയുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്.
ഠാക്കൂർപുക്കൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശരീരത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും തൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ ഡോണ ഗാംഗുലി സൂചിപ്പിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

