4 ഓവർ, 15 റൺസ്, 6 വിക്കറ്റ് ; വനിതാ പ്രീമിയർ ലീഗിൽ പുതുചരിത്രം എഴുതി എല്ലിസ് പെറി

വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രമെഴുതി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എല്ലിസ് പെറി. വനിതാ പ്രീമിയര്‍ ലീഗില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായി എല്ലിസ് പെറി മാറി. നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ മാസ്മരിക ബൗളിങ്. താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ വിയര്‍ത്ത നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ 113 റണ്‍സില്‍ പുറത്തായി.

മലയാളി താരം സജന സജീവന്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, അമന്‍ജോത് കൗര്‍, പൂജ വസ്ത്രാകര്‍, നാറ്റ് സീവര്‍ എന്നിവരെയാണ് എല്ലിസ് പെറി മടക്കിയത്. ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാനുള്ള സ്മൃതി മന്ധനയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് എല്ലിസ് പെറി പുറത്തെടുത്തത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply